കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗത്തിൻ്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിക്കാത്തതാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. രോഗബാധക്ക് കാരണമെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് പൊതുകുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ജാഗ്രത വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്.