കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങും അബുദാബി ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ് ടൂര്‍ണമെന്റ് ഇന്നും നാളെയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇന്ന് രാവിലെ ഒമ്പതു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയാകും. പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് മത്സരം. നാളെ വൈകീട്ട് നാലു മണി മുതല്‍ രാത്രി ഒമ്പതു മണി വരെയാണ് മത്സരങ്ങള്‍. അണ്ടര്‍ 16,ഓപ്പണ്‍ കാറ്റഗറി എന്നീ രണ്ടു വിഭാഗങ്ങളിലായി മൂന്നുറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്ന് ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് അറിയിച്ചു.