
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ കൊരമ്പയില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്റില്‍ കൊല്ലം സ്വദേശി സഫിന് സഫറുല്ല ഖാന് ജേതാവായി. ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്ന മത്സരത്തില്‍ മലയാളികളായ യുഎഇയില്‍ താമസക്കാരായ പ്രമുഖ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങള്‍ യഥാക്രമം ഫാസില്‍ എം,സവാദ് ശംസുദ്ദീന്‍,അഷ്റഫ് വേങ്ങര എന്നിവര്‍ കരസ്ഥമാക്കി. എമര്‍ജിങ് താരമായി ആദി ജിനേഷിനെ തിരഞ്ഞെടുത്തു. ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവായ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം വിജയിക്കുള്ള ട്രോഫി സമ്മാനിച്ചു.
ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍, സെക്രട്ടറി കെഎസ് ഷാനവാസ് പ്രസംഗിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന് തൂമ്പന്‍,ജില്ലാ ഭാരവാഹികളായ ഇബ്രാഹീം പള്ളിയറക്കല്‍,സിസി മൊയ്തു,അഷറഫ് വെട്ടം,ഷറഫു കല്പകഞ്ചേരി,ഫര്‍ഷാദ് ഒതുക്കുങ്ങല്‍,ഹക്കീം കരുവാടി,ജമാല്‍ തിരൂര്‍,ശരീഫ് മോങ്ങം,മന്‍സൂര്‍ മലപ്പുറം,നൗഷാദ് കണ്ണമംഗലം,ശരീഫ് തിരുന്നാ വായ,ഫൈസല്‍ പൊന്നാനി നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍ സ്വാഗതവും ട്രഷറര്‍ അക്ബര്‍ വിപി നന്ദിയും പറഞ്ഞു.