
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: നടപ്പുവര്‍ഷത്തില്‍ ദുബൈ യൂട്ടിലിറ്റി അതോറിറ്റി പുതിയ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഓരോ പോര്‍ട്ടിലും 22 കിലോവാട്ട് ശേഷിയുള്ള ഈ ആള്‍ട്ടര്‍നേറ്റിങ് കറന്റ് (എസി) ചാര്‍ജറുകള്‍ പാര്ക്കിന് നിയന്ത്രിക്കുന്ന പ്രധാന പാര്‍ക്കിങ് സ്ഥലങ്ങളില്‍ സ്ഥാപിക്കും. ഓരോ ചാര്‍ജിങ് സ്റ്റേഷനും രണ്ട് പാര്‍ക്കിങ് സ്ഥലങ്ങള്‍ നല്‍കും. ജനസാന്ദ്രതയുള്ള റസിഡന്‍ഷ്യല്‍ ഏരിയകളെ ലക്ഷ്യമിട്ട് എസി സോണുകളിലെ തിരഞ്ഞെടുത്ത ഓണ്‍സ്ട്രീറ്റ് പാര്‍ക്കിങ് സ്ഥലങ്ങളിലായിരിക്കും പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. പാര്‍ക്കിന്റെ ആപ്പും ലിങ്ക്ഡ് ഡിജിറ്റല്‍ വാലറ്റും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇവി ചാര്‍ജിങ് താരിഫും പാര്‍ക്കിങ് ഫീസും തടസമില്ലാതെ ഒറ്റ ഇടപാടില്‍ അടയ്ക്കാന്‍ കഴിയും. ദുബൈയിലെ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ദാതാവായ പാര്ക്കിന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുമായി (ദേവ) ചാര്‍ജിങ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ദുബൈയിലെ ദേവ ഇവി ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുകളുടെ ആകെ എണ്ണം വര്‍ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഇവി ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കും. ഗതാഗത മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹരിത മൊബിലിറ്റി ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അല്‍താര്‍ പറഞ്ഞു. ദുബൈയെ മികച്ച ജീവിതാനുഭവം നല്കുന്ന നഗരമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ദുബൈ ഗ്രീന്‍ മൊബിലിറ്റി സ്ട്രാറ്റജി 2030ഉം ദുബൈ സോഷ്യല്‍ അജണ്ട 33ഉം ഇതിന് അനുസൃതമാണ്. ദുബൈയിലെ പാര്‍ക്കിങ് മാനേജ്മെന്റ്,സാങ്കേതികവിദ്യ എന്നിവയില്‍ വ്യക്തമായ മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ എമിറേറ്റിലുടനീളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതില്‍ പാര്ക്കിന് നിര്‍ണായക പങ്കുണ്ടെന്ന് പാര്ക്കിന് സിഇഒ എഞ്ചിനീയര്‍ മുഹമ്മദ് അല്‍ അലി അഭിപ്രായപ്പെട്ടു. പ്രധാന സ്ഥലങ്ങളില്‍ ഗ്രീന്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നത് ലോകോത്തര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദുബൈയിലുടനീളമുള്ള ഏകദേശം 740 ചാര്‍ജിങ് പോയിന്റുകളുള്ള ഇവി ഗ്രീന്‍ ചാര്‍ജറുകളുടെ വിപുലമായ ശൃംഖല നിലവില്‍ ദേവയ്ക്കുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ ശൃംഖല 1,000 ചാര്‍ജിങ് സ്റ്റേഷനുകളായി വികസിപ്പിക്കാനാണ് ദേവ ലക്ഷ്യമിടുന്നത്.