ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
എമിറേറ്റിലുടനീളം ഇലക്ട്രിക് ഡെലിവറി ബൈക്കുകള്‍ക്കായി ബാറ്ററി ചാര്‍ജിങ്,സ്വാപ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ഇതിനായി ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കമ്പനികളെ ക്ഷണിച്ചു. അല്‍ ബര്‍ഷ,അല്‍ റിഗ്ഗ,സബീല്‍,അല്‍ മംസാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഡെലിവറി സെക്ടര്‍ ഹബ്ബുകളിലാണ് നിര്‍ദിഷ്ട സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. 40,000ത്തിലധികം രജിസ്റ്റര്‍ ചെയ്ത ബൈക്കുകളാണ് ദുബൈയില്‍ ഡെലിവറി മേഖലയില്‍ സര്‍വീസ് നടത്തുന്നത്.