
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി : യുഎഇയില്‍ സ്കൂള്‍ പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം. എന്റോള്‍മെന്റ് കാലതാമസം കുട്ടികള്‍ തഴയപ്പെടാന്‍ കാരണമാകുന്നതായി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്കൂള്‍ പ്രവേശനത്തിലെ അവസാന തീയതിയായ ഓഗസ്റ്റ് 31ന് ശേഷം ജനിച്ച കുട്ടികളെ യുഎഇയിലെ പല രക്ഷിതാക്കള്‍ക്കും സ്കൂളുകളിലോ നഴ്സറികളിലോ ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ചുരുങ്ങിയ ദിവസത്തിന്റെ മാറ്റം കാരണം സ്കൂള്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ ധാരാളം രക്ഷിതാക്കള്‍ നിരാശാണെന്ന് എഫ്എന്‍സി അംഗം ചൂണ്ടിക്കാട്ടി. ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത്തരം കുട്ടികളെ വളരെ ചെറുപ്പമുള്ളവരായാണ് കണക്കാക്കുന്നത്. എന്നാല്‍ പ്രായം കൂടി എന്ന കാരണത്താല്‍ പ്രീസ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ഇവരെ അധികൃതര്‍ തഴയപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പ് ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ട അവസ്ഥായണ് ഇത്തരം വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും.
ഇതേതുടര്‍ന്നാണ് ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ നിരവധി കുട്ടികള്‍ ജനിക്കുന്നതിനാല്‍ സ്കൂള്‍ പ്രവേശനത്തിന്‍രെ കട്ട് ഓഫ് തീയതി പുനഃപരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ആഗസ്റ്റ് 31ന് ഏതാനും ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് ജനിച്ച കുട്ടി എന്തിനാണ് തന്റെ ജീവിതത്തിലെ ഒരു വര്‍ഷം സ്കൂള്‍ വിദ്യാഭ്യാസം കൂടാതെ പാഴാക്കുന്നതെന്ന് കൗണ്‍സിലില്‍ റാസല്‍ ഖൈമയുടെ പ്രതിനിധി സഈദ് അല്‍ ആബ്ദി ചോദിച്ചു. കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള കുട്ടിയുടെ പ്രവേശന പ്രായം പ്രവേശന വര്‍ഷത്തിലെ ഓഗസ്റ്റ് 31ന് കുറഞ്ഞത് നാലു വര്‍ഷമായി പരിമിതപ്പെടുത്തിയ 2021ലെ മന്ത്രിതല തീരുമാനത്തെ അദ്ദേഹം പരാമര്‍ശിച്ചു. ഈ നിയമത്തിന് മൂന്നു മാസത്തെ ഇളവ് നല്‍കണമെന്നും അദ്ദേഹം വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരിയോട് ആവശ്യപ്പെട്ടു. ‘അന്ന് ഇക്കാര്യം തീരുമാനിച്ചപ്പോള്‍ യുഎഇയില്‍ ഒക്ടോബറിലും നവംബറിലുമാണ് ഏറ്റവും കൂടുതല്‍ ജനനങ്ങള്‍ നടക്കുന്നതെന്ന കാര്യം അവര്‍ പരിഗണിച്ചില്ല. 2017ലെ ‘സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ അബുദാബിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ആ വര്‍ഷം മിക്ക കുട്ടികളും ജനിച്ചത് ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലാണ്.
‘വിദേശത്ത് പിന്തുടരുന്ന രീതികളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ നയങ്ങള്‍ പല മാതാപിതാക്കള്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. യുകെയില്‍ പിന്തുടരുന്ന സമാനമായ നയത്തില്‍ നിന്നാണ് 2021 ലെ പ്രമേയം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും നിയമത്തില്‍ നിര്‍വചിക്കപ്പെട്ട പ്രായം കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം ജനിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്ന ഇളവുകള്‍ നിലവിലുണ്ട്. ‘വിദ്യാഭ്യാസ മന്ത്രാലയം യുകെ നയത്തിന്റെ പകുതി മാത്രമാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ട് അത് പൂര്‍ണ്ണമായി സ്വീകരിച്ച് ഒഇളവ് കാലയളവ് കൂടി ഉള്‍പ്പെടുത്തിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
കൗണ്‍സിലിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദേ്യാഗസ്ഥനായ എഫ്എന്‍സി വക്താവ് സഖര്‍ ഘോബാഷ് 2006ല്‍ തന്റെ കുടുംബത്തോടൊപ്പം യുഎസിലേക്ക് അംബാസഡറായി മാറിയപ്പോഴുണ്ടായ തന്റെ അനുഭവവും യോഗത്തില്‍ പങ്കുവച്ചു. ഒന്നാം ക്ലാസില്‍ മകളെ ചേര്‍ക്കാമെന്നു കരുതിയെങ്കിലും മകളുടെ പ്രായം കിന്റര്ഗാര്ട്ടന് മാത്രമേ ബാധകമാകൂ എന്നാണ് അന്ന് സ്കൂള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘സ്കൂള്‍ പ്രവേശന പ്രായം മിക്കവാറും എല്ലാവരെയും ബാധിക്കുന്ന നിര്‍ണായക പ്രശ്നമാണ്. പൊതുജനങ്ങള്‍ നിങ്ങളുടെ അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. മന്ത്രാലയം ഇത് മനസിലാക്കുകയും മതിയായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സഖര്‍ ഘോബാഷ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രായവും വികാസവും അനുസരിച്ച് അവരുടെ സ്റ്റാറ്റസുകളുടെ അക്കാദമിക് മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പ്രായം നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി സാറ അല്‍ അമീരി പ്രതികരിച്ചു. ‘രാജ്യത്തെ സ്കൂളുകളിലും വിദേശത്തുമുള്ള വിദ്യാര്‍ഥികളുടെ പഠന സാമഗ്രികളെക്കുറിച്ചുള്ള അവബോധം ഉയര്‍ത്താനും ഒരു ലെവലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 31ന് 11.59ന് ജനിച്ച ഒരു കുട്ടി സെപ്തംബര്‍ ഒന്നിന് അര്‍ധരാത്രിക്ക് ശേഷം ജനിച്ച മറ്റൊരു കുട്ടിയേക്കാള്‍ കൂടുതല്‍ പക്വത പ്രാപിക്കില്ലെന്ന് കൗണ്‍സില്‍ അംഗം വാദിച്ചു. ഈ കൗണ്‍സിലില്‍ പങ്കെടുക്കുന്ന തങ്ങളെല്ലാം പ്രായഭേദമന്യേ സ്കൂളില്‍ പഠിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ദയവായി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.’യുഎഇ ഉള്‍പ്പെടെ ഓരോ രാജ്യത്തും പ്രവേശന പ്രായം പഠനത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും അടിസ്ഥാനത്തില്‍ പതിവായി പരിശോധിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി പറഞ്ഞു. നാലു വയസ് കഴിഞ്ഞിട്ടും കുട്ടികളെ സ്വീകരിക്കാത്ത നഴ്സറികളുടെ പ്രശ്നം പരിശോധിക്കുമെന്നും മന്ത്രി കൗണ്‍സിലിന് ഉറപ്പുനല്‍കി.