
ദുബൈ ജിഡിആര്എഫ്എയില് ഉദ്യോഗസ്ഥര്ക്കായി പെരുമാറ്റ പരിശീലന ശില്പശാല
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. ഇന്നലെയും രണ്ടിടത്ത് ഓറഞ്ച് അലേർട്ടായിരുന്നു. മലയോര മേഖലയിൽ അതിശതക്തമായ മഴ പെയ്യുന്നതിനാൽ ഈ ജില്ലകളിൽ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിടങ്ങളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.
ബുധനാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.