ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഗംഗാവലി നദിയില്‍ മുങ്ങിപ്പോയ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഐബോഡ് പരിശോധന തുടങ്ങി. പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയതായി വിദഗ്ധര്‍. ട്രക്കിന്റെ ക്യാബിന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്. നദിയോട് ചേര്‍ന്ന് ഡ്രോണ്‍ പറത്തിയാണ് പരീക്ഷണം നടത്തുന്നത്. എന്നാല്‍ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ല എന്നാണ് നാവികസേന വ്യക്തമാക്കുന്നത്. മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം ഇനിയും നീളും. പുഴയിലെ അതിശക്തമായ അടിയൊഴുക്ക് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ട്രക്ക് കണ്ടെത്താന്‍ പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള നാവികസേനയുടെ പരിശോധന ഉടന്‍ ഉണ്ടാവില്ല. മുങ്ങല്‍ വിദഗ്ധര്‍ക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്നും നാവിക സേന വ്യക്തമാക്കുന്നു. അതേസമയം അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറിയുടമ മനാഫ്. 4 കഷ്ണം തടി കണ്ടെത്തിയത് 12 കിലോമീറ്റര്‍ അകലെ നിന്നാണെന്നും മനാഫ് പറയുന്നു.