മാപ്പിളപ്പാട്ട് മത്സര വിജയികളെ ആദരിച്ചു
ഷാര്‍ജ : കോഴിക്കോട് ജില്ല കെഎംസിസിസി സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണം ഇന്ന് ഷാര്‍ജയില്‍ നടക്കും. വൈകുന്നേരം ഏഴ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,പ്രമുഖ മാധ്യമ പ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍ എന്നിവര്‍ സിഎച്ച് ജീവിതവും സംഭാവനകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കെഎംസിസി കേന്ദ്ര,സംസ്ഥാന,നേതാക്കളും സിഎച്ച് ഓര്‍മകള്‍ പങ്കുവെക്കും. പരിപാടിക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടീകെ അബ്ബാസ്,ജനറല്‍ സെക്രട്ടറി കെസി അലി എന്നിവര്‍ അറിയിച്ചു.