
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: കൂത്തുപറമ്പ് സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ സ്നേഹ സംഗമവും പ്രാര്‍ത്ഥനാ സദസും ദേരയില്‍ മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെകെ ഷംസു ഹാജി അധ്യക്ഷനായി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തുണയായി കേരളത്തിലെങ്ങുമുള്ള സി.എച്ച് സെന്ററുകള്‍ കൂട്ടിനുണ്ടാവുമെന്നന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസുകളില്‍ ഇടംതേടിയ മറ്റൊരു സംഘവും ഇന്ത്യയിലില്ലെന്നും എല്ലാവരെയും മനുഷ്യരായി കണ്ട് സഹായമെത്തിക്കുന്ന ഈ സംഘത്തെ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അര്‍ഷാദ് കെപി പദ്ധതി വിശദീകരണം നടത്തി. പ്രസിഡന്റ്് ജുനൈദ് സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. നിസാര്‍ പികെ,ഉമ്മര്‍കുട്ടി മൂര്യാട്,ഹമീദ് ഹാജി,അന്‍വര്‍ ഹാജി മൂര്യാട്,ഷക്കീര്‍ അഹമ്മദ്,ലത്തീഫ് സികെ,സുഹൈല്‍ തങ്ങള്‍ പെരിങ്ങത്തൂര്‍,റയീസ് ചുള്ളിയന്‍ പ്രസംഗിച്ചു. കൂത്തുപറമ്പ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ഹ്രസ്വ ഡോക്യുമെന്ററി പ്രകാശനം നടന്നു. ഷഫീഖ് പികെ സ്വാഗതവും അസ്ഹര്‍ സിപിഒ നന്ദിയും പറഞ്ഞു. സംഗമത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. രക്ഷാധികാരികളായി കെവി ഇസ്മായീല്‍ മൂന്നാംപീടിക,ടിപിവി റഹീം കിണവക്കല്‍,ഹമീദ് ഹാജി,അന്‍വര്‍ ഹാജി മൂര്യാട്,അഷ്റഫ് തൊക്കിലങ്ങാടി,ഡോ.അഷ്ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെകെ ഷംസു ഹാജി(പ്രസിഡന്റ്),പികെ നിസാര്‍,സിറാജ് ചെറുവാഞ്ചേരി,മൊട്ടമ്മല്‍ ഹാരിസ്,യൂനുസ് പറാല്‍,സികെ ലത്തീഫ്(വൈസ് പ്രസിഡന്റുമാര്‍),ഡോ.മഹ്റൂഫ് പിപി(ജനറല്‍ സെക്രട്ടറി),മഹ്മൂദ് ചുള്ളിയന്‍(ട്രഷറര്‍),റയീസ് ചുള്ളിയന്‍(ഓര്‍ഗനൈസിങ് സെക്രട്ടറി),അലി കെവി,മിദ്ലാജ് ഒപി,ഹാഷിം എംവി,റയീസ് ഇല്ലിക്കല്‍,സാദിഖ് തവരയില്‍(സെക്രട്ടറിമാര്‍),അസ്ഹര്‍ സിപിഒ,വികെ റഹീസ് ചെറുവാഞ്ചേരി,ആരിഫ് കിണവക്ക(കോര്‍ഡിനേറ്റര്‍).