
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ദുബൈ: പ്രവാസികളുടെ മക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാമെന്നാണ് പുതിയ അറിയിപ്പിലുള്ളത്. നേരത്തെ അവസാന തീയതി നവംബര്‍ 30 ആയിരുന്നു. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസി,കോണ്‍സുലേറ്റ് എന്നിവ മുഖേനയാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം വര്‍ഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ‘സ്കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയാസ്പോറ ചില്‍ഡ്രന്‍’ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക.
17നും 21നും ഇടയില്‍ പ്രായമുള്ള 150 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. പിഐഒ കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍,എന്‍ആര്‍ഐ സ്റ്റാറ്റസുള്ള ഇന്ത്യന്‍ പൗരന്മാര്,എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളര്‍ഷിപ്പ്. 4000 യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി ലഭിക്കും. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും പഠന സഹായമുണ്ടാകും. എംബിബിഎസ് രണ്ടാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയാകും സ്കോളര്‍ഷിപ്പ്. വിദ്യാര്‍ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷാകര്ത്താക്കള് അപേക്ഷ നല്‍കാനായി അതത് രാജ്യത്തെ എംബസിയെയോ ഇന്ത്യന്‍ കോണ്സുലേറ്റിനേയോ ബന്ധപ്പെടണം.
ഗള്‍ഫ് മലയാള പത്ര ഗവേഷണം അബ്ദുറബ്ബിന് ഡോക്ടറേറ്റ്