ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ഷാര്‍ജ : മരുഭൂമിയില്‍ രാപ്പാര്‍ത്ത് പുതുവര്‍ഷപ്പിറവി ആഘോഷിക്കാം. മലീഹയില്‍ വൈവിധ്യമാര്‍ന്ന നവവത്സര പരിപാടികളൊരുക്കി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്). നഗര ജീവിതത്തിന്റെ ബഹളത്തില്‍ നിന്നകന്ന് മരുഭൂമിയിലെ വിജനതയില്‍ പുതുവത്സരാഘോഷത്തിലേക്ക് ചുവടുവക്കാനുള്ള അവസരമാണ് ഷുറൂഖ് ഒരുക്കുന്നത്. ഡിസംബര്‍ 31ന് ഉച്ച തിരിയുന്നതോടെ മലീഹ പുതുവത്സരത്തെ വരവേല്‍ക്കാന്‍ എത്തുന്നവരെകൊണ്ട് നിറയും.
അവിസ്മരണീയ അനുഭവമാകുന്ന രണ്ടു വ്യത്യസ്ത വിനോദയിടമാണ് പുതുവര്‍ഷപ്പിറവി രാവില്‍ മലീഹയില്‍ സജ്ജീകരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഹൃദ്യമായ കാഴ്ച വിരുന്നൊരുക്കിയ മലീഹ നാഷണല്‍ പാര്‍ക്കിലെ രണ്ടു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍. വ്യത്യസ്ത ഏരിയകളില്‍ സംവിധാനിക്കുന്ന ഈ ആഘോഷങ്ങള്‍ വൈവിധ്യം കൊണ്ട് സമ്പന്നമാകും. മലീഹ പനോരമിക് ലോഞ്ചിലെ സാഹസികവും മലീഹ ഗ്ലാമ്പിങ് സൈറ്റിന്റെ മനോഹര വിസ്മയ കാഴ്ചകളും പുതിയ അനുഭവമാകുമെന്ന് ഷുറൂഖ് ഉറപ്പ് നല്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും മലീഹ പനോരമിക് ലോഞ്ചിലെ പരിപാടികള്‍ ഹൃദ്യമായ അനുഭവമാകും.ഷാര്‍ജ മരുഭൂമിയുടെ നാടകീയ പശ്ചാത്തലത്തില്‍ ആസ്വാദകരമായ സന്ധ്യയാവും മലീഹ ന്യൂ ഇയര്‍ രാവ്. ആവശ്യക്കാര്‍ക്ക് കൂടാരങ്ങളും ഒരുക്കി നല്‍കും. ഗ്രൂപ്പായോ കുടുംബമായോ കൂടാരങ്ങളില്‍ സമയം ചെലവഴിക്കാനവസരവുമുണ്ട്.
മലീഹ ഗ്ലാമ്പിങ് അനുഭവം സാഹസികത,വിശ്രമം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കൂടാരങ്ങളിലെ രാത്രിയിലെ ആഘോഷം പ്രത്യേകിച്ചും കുടുംബ സൗഹൃദമായിരിക്കും അതിഥികള്‍ക്ക് 2025ലെ ആദ്യ സൂര്യോദയം പ്രശാന്തമായ മരുഭൂമിയിലിരുന്ന് വീക്ഷിക്കാനും സൗകര്യമുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആവേശം പകരുന്നതാവും പരിപാടികള്‍. ക്യാന്‍വാസ് പെയിന്റിങ്,തീക്ക് ചുറ്റും സമയം ചിലവഴിക്കല്‍,ഫോട്ടോ ബൂത്ത്,കരോക്കെ,നിധിവേട്ട തുടങ്ങിയ ഇനങ്ങള്‍ കുടുംബ സൗഹൃദ സന്ധ്യയെ വിത്യസ്തമാക്കും. ജനപ്രിയ പ്രകടനത്തിലൂടെ അതിഥികളെ അര്‍ധരാത്രിയില്‍ പുതവത്സര കൗണ്ട് ഡൗണിലേക്ക് നയിക്കും. നവവര്ഷക്കലണ്ടര് മറിയുന്നതോടെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മലീഹ ഗ്ലാംപിങ്ങിലേക്കും സണ്‍സെറ്റ് സഫാരി ഡ്രൈവിലേക്കും കടക്കാം.
സന്ധ്യയുടെ ഓളവും മരുഭൂമിയുടെ തിളക്കവും മലീഹയുടെ മണല്‍ കുന്നുകളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സൗന്ദര്യവും സമന്വയിക്കുന്നതിലൂടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണിവിടെ ഈ വര്‍ഷത്തെ അവസാന രാവില്‍ ദൃശ്യമാവുക.