
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
മസ്കത്ത് : ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഐസിഎഫ്. എസ്വൈഎസ് പ്ലാറ്റിനം ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ പ്രമേയമായ ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദി തുറക്കുകയാണെന്ന് ഐസിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം ഏഴ് മുതല്‍ പത്ത് വരെ തീയ്യതികളിലാണ് സമ്മേളനങ്ങള്‍ നടക്കുക. പ്രവാസ ലോകത്തിന്റെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ കൊണ്ടുവരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാരവാഹികള്‍ പറഞ്ഞു. സമ്മേളന ഭാഗമായി സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തും. ‘സ്പര്‍ശം’ എന്ന പേരിലുള്ള പദ്ധതിയില്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. സംഘടനയുടെ നേതൃത്വത്തില്‍ ഗള്‍ഫ് മേഖലയില്‍ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വര്‍ഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ സി എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, ഫിനാന്‍സ് സെക്രട്ടറി അശ്റഫ് ഹാജി, ഓര്ഗനൈസേഷന് പ്രസിഡന്റ് അഫ്സല് എറിയാട്, ഓര്ഗനൈസേഷന് സെക്രട്ടറി നിഷാദ് ഗുബ്ര, അസ്മിന് സെക്രട്ടറി ജാഫര്‍ ഓടത്തോട് എന്നിവര്‍ പങ്കെടുത്തു.