സഊദിയുമായി ഹജ്ജ് കരാറില് ഒപ്പിട്ടു : ഇന്ത്യയില് നിന്ന് ഇത്തവണയും 1,75,025 പേര്ക്ക് ഹജ്ജിന് അവസരം
കളിയിലെ മറ്റു കണക്കുകളില് ഏകദേശം ഒപ്പത്തിനൊപ്പം നിന്നിട്ടും ലക്ഷ്യം കാണുന്നതില് പിഴച്ച റയല് മാഡ്രിഡിനെ 5-2 സ്കോറിന് തകര്ത്ത് ബാഴ്സലോണ സ്പാനിഷ് സൂപ്പര്കപ്പ് കിരീടം ചൂടി. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്ട്സ് സിറ്റിയില് നടന്ന കലാശപ്പോരില് റയലിനെ നിഷ്പ്രഭരാക്കിയാണ് ബാഴ്സ ഈ വര്ഷത്തെ ആദ്യ കിരീടമുയര്ത്തിയത്. അവരുടെ 15-ാം സൂപ്പര് കപ്പ് കിരീട നേട്ടം കൂടിയാണിത്. ഏറ്റവും കൂടുതല് തവണ സൂപ്പര് കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്ത്തി. ഹാന്സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടം എന്ന പ്രത്യേകയും കപ്പിനുണ്ട്.
ലോക ഫുട്ബോള് ആരാധകര് കാത്തിരുന്ന എല് ക്ലാസിക്കോ ഈ വിധം ഏകപക്ഷീയമായി പോകുമെന്ന പ്രതീക്ഷയിലായിരുന്നില്ലെങ്കിലും മത്സരത്തിന്റെ ആദ്യ പകുതി തന്നെ ബാഴ്സ കൈയ്യടക്കുന്ന കാഴ്ച്ചയായിരുന്നു. എന്നാല് ഫലം നേരെ മറിച്ചായിരുന്നു. അഞ്ചാം മിനിറ്റില് തന്നെ കിലിയന് എംബാപ്പെയിലൂടെ റയല് മുന്നിലെത്തി. എന്നാല് ഏതാനും മിനിറ്റുകള് മാത്രമാണ് റയല് ലീഡില് നിന്നത്. 22-ാം മിനിറ്റില് ലമിന് യമാലിലൂടെ സമനില പിടിച്ച ബാഴ്സ പിന്നീട് 36-ാം മിനിറ്റില് റോബര്ട്ട് ലെവന്ഡോവ്സ്കിയുടെ പെനാല്റ്റിയിലൂടെ ലീഡെടുത്തു. രണ്ടാം ഗോള് വഴങ്ങിയതിന്റെ ഞെട്ടല് മാറും മുമ്പ് 39-ാം മിനിറ്റില് റഫീഞ്ഞ്യ ബാഴ്സയുടെ ലീഡുയര്ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാന്ഡ്രോ ബാല്ഡേ കൂടെ സ്കോര് ചെയ്തതോടെ 4-1ന് മുന്നിലെത്തിയ ബാഴ്സ ആദ്യ പകുതിക്കു മുമ്പു തന്നെ മത്സരത്തിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു.
രണ്ടാംപകുതിയ തുടങ്ങിയതും ബാഴ്സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില് റഫീഞ്ഞ്യയായിരുന്നു സ്കോറര്. 5-1 ന് പിന്നിലായിപോയ റയല് നാണക്കേട് മാറ്റാന് സര്വ്വതും മറന്ന് പൊരുതി. ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില് ബാഴ്സ ഗോള്കീപ്പര് വോയ്സെച് ഷെസ്നി ചുവപ്പുകാര്ഡ് കണ്ട് പുറത്തുപോയത് ആശ്വാസമായത് റയലിന്. 10 പേരായി ചുരുങ്ങിയ ബാഴ്സയെ കൂടുതല് ഗോള് നേടുന്നതില് നിന്ന് തടയാന് റയലിനായി. പത്ത് പേരോടും റയലിന് പിടിച്ചു നില്ക്കാന് കഴിയാതെ വന്നതോടെ 2025-ലെ ആദ്യ കപ്പ് അനായാസം ബാഴ്സക്ക് സ്വന്തമായി.