
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ഈ കോമ്പിനേഷൻ ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും വയർ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യമായി ചൂണ്ടിക്കാട്ടുന്നത് ഇറച്ചി, മത്സ്യം പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം പാലുൽപ്പന്നങ്ങൾ കഴിക്കരുതെന്ന് നമ്മളൊക്കെ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷൻ ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും വയർ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യമായി ചൂണ്ടിക്കാട്ടുന്നത്. ഇതിലെ വാസ്തവം എന്തെന്ന് ആരോഗ്യ വിദഗ്ധർ തന്നെ വിശദീകരിച്ചിട്ടുണ്ട്.
നോൺ വെജ് ഭക്ഷണങ്ങൾക്കൊപ്പം പാലുൽപ്പന്നങ്ങൾ കഴിക്കരുതെന്നത് വെറും കെട്ടുകഥയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ പറഞ്ഞു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല. പാൽ, മാംസം എന്നിവയിൽ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും തകർക്കാൻ ശരീരം പ്രത്യേക എൻസൈമുകൾ ഉപയോഗിക്കുന്നു, അതിനാൽ ദഹനത്തെ ബാധിക്കുന്നില്ലെന്ന് അവർ പറഞ്ഞു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പാലുൽപ്പന്നങ്ങളും നോൺ വെജും ഒരുമിച്ച് കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. പാലുൽപ്പന്നങ്ങളോട് അലർജിയുള്ളവർ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നത് നല്ലത്. എന്നാൽ അത്തരം പ്രശ്നങ്ങൾ ഇല്ലെങ്കിൽ രണ്ടും ഒരുമിച്ച് കഴിക്കാം.
എന്നാൽ, ആയുർവേദത്തിൽ ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ലെന്ന് നിർദേശിക്കുന്നു. അതിലൊന്നാണ് പാൽ, തൈര്, മോര് എന്നിവയ്ക്കൊപ്പം മൽസ്യം കഴിക്കുന്നത്. ഇത് വിരുദ്ധാഹാരമാണെന്നും ത്വക് രോഗങ്ങൾക്ക് കാരണമാകുമെന്നും ആയുർവേദം പറയുന്നു. തൈരിനൊപ്പം കോഴിയിറച്ചി കഴിക്കാൻ പാടില്ലെന്നും ആയുർവേദം പറയുന്നുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.