ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ കാബിനറ്റ് മന്ത്രാലയം സന്ദര്‍ശിച്ചു. മന്ത്രിസഭാംഗമായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം മന്ത്രാലയത്തിലെത്തുന്നത്. യുഎഇയുടെ ഭരണ സംവിധാനം ഏറ്റവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണസംവിധാനവും പ്രാദേശിക സര്‍ക്കാറുകളും മെച്ചപ്പെട്ട രീതിയില്‍ സഹകരിച്ച് കൊണ്ടു പോകുന്നതിനുള്ള പദ്ധതികളും അദ്ദേഹം വിശകലനം ചെയ്തു. രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍, നിര്‍ണ്ണായക പദ്ധതികള്‍, നിയമ നിര്‍മ്മാണങ്ങള്‍, പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലോകത്തിന് തന്നെ മാതൃകയായ ഭരണം കാഴ്ച വെച്ചതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും നന്ദി അറിയിക്കുന്നതായും ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. യുഎഇ കൂടുതല്‍ നേട്ടങ്ങളിലേക്കും പുരോഗതിയിലേക്കും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വരും തലമുറയ്ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം സന്ദര്‍ശിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.