
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങ് സംഘടിപ്പിച്ച പ്രഥമ ഐ.ഐ.സി നാനോ സോക്കര്‍ ടൂര്‍ണമെന്റ് ബുര്‍ജീല്‍ ഡ്രഗ് സ്റ്റോര്‍ ജേതാക്കളും, ടീം പയ്യന്നൂര്‍ മണ്ഡലം കെഎംസിസി റണ്ണേഴ്സുമായി. ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആവേശകരമായ ഫുട്ബാള്‍ മത്സരം വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇബ്രാഹിം മുസ്ലിയാര്, പി.കെ അഹമ്മദ്, റഷീദ് പട്ടാമ്പി, ഹനീഫ് പടിഞ്ഞാര്‍ മുല, കോയ തിരുവത്ര, അസീസ് കാളിയാടാന്‍, മഷൂദ്, കരീം കമാല്‍, ജാഫര്‍ കുറ്റിക്കോട് പങ്കെടുത്തു. ആവേശകരമായ മത്സരത്തില്‍ 18 ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, സ്പോര്‍ട്സ് സെക്രട്ടറി സി.കെ ഹുസൈന്, വര്‍ക്കിംഗ് പ്രസിഡന്റ് സമീര്‍, അഷ്റഫ് പൊന്നാനി, സമീര്‍ പുറത്തൂര്‍ എന്നിവര്‍ സമ്മാനിച്ചു. സ്പോര്‍ട്സ് വിംഗ് സംഘടിപ്പിച്ച ഫിറ്റ് ചലഞ്ച് പോസ്റ്റര്‍ ഹംസ നടുവില്‍ പ്രകാശനം നിര്‍വഹിച്ചു. മികച്ച കളിക്കാരന് അന്‍ഷിഫ്, ഗോള്‍ കീപ്പര്‍ ശുകൂര്‍, ടോപ് സ്കോറര്‍ അഫ്സല് എന്നിവരെ തെരഞ്ഞെടുത്തു. സ്പോര്‍ട്സ് വിംഗ് അംഗങ്ങളായ മുഹമ്മദ് ആലമ്പാടി, മുഹമ്മദ് ഞെക്ലി, ഷബീനാസ്, അഷ്റഫ് അതൂര്‍ എന്നിവരും വോളന്റീര്‍ വിംഗ് മെമ്പര്‍മാരും നേതൃത്വം നല്കി.