സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : ലോകാത്ഭുതങ്ങളിലൊന്നായ ബുര്ജ് ഖലീഫക്ക് 15 വയസ്സ്. ഏറ്റവും ഉയരമുള്ള നിര്മിതി,ഏറ്റവുമധികം നിലകളുള്ള കെട്ടിടം,ഏറ്റവും ഉയരത്തിലുള്ള മേല്ത്തട്ട്,ഏറ്റവും ദൈര്ഘ്യമേറിയ ലിഫ്റ്റ് യാത്ര തുടങ്ങി പത്തോളം റെക്കോര്ഡുകള് ബുര്ജ് ഖലീഫയ്ക്ക് സ്വന്തമാണ്. ബുര്ജ് ഖലീഫയെന്ന മഹാത്ഭുതം ജനങ്ങള്ക്ക് വേണ്ടി തുറന്നതിന് 15 വയസ് തികയുകയാണ്. 2010 ജനുവരി 4നാണ് ബുര്ജ് ഖലീഫ തുറന്നത്.
നിരവധി പ്രതിസന്ധികള് അതിജീവിച്ചാണ് ബുര്ജ് ഖലീഫയെ പടുത്തുയര്ത്തിയത്. മണല്പ്രദേശമായ ദുബൈയില് അനേകം നിലകളുള്ള കെട്ടിടത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക പോലും നിര്മാണഘട്ടത്തില് നിലനിന്നിരുന്നു. എന്നാല് എല്ലാ ആശങ്കകളും പ്രതിബന്ധങ്ങളും ദൂരീകരിച്ച് ബുര്ജ് ഖലീഫ ആധുനികലോകത്ത് അത്ഭുതമായുയര്ന്നു. 2004ലാണ് ബുര്ജ് ഖലീഫയുടെ നിര്മാണപ്രവര്ത്തനം ആരംഭിച്ചത്. അഞ്ച് വര്ഷക്കാലം കൊണ്ട് കെട്ടിടത്തിന്റെ ബാഹ്യമായുള്ള പണികള് പൂര്ത്തിയായി. 828 മീറ്റര് ഏകദേശം 2,716.5 അടി. ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്. 2010 ജനുവരിയില് ബുര്ജ് ഖലീഫയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മരുഭൂമിയില് വിരിയുന്ന ഹൈമേനോ കാലിസ് സ്പൈഡര് ലില്ലി എന്ന പുഷ്പത്തിന്റെ അകൃതിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് അഡ്രിയന് സ്മിത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ ഡിസൈന് നിര്മിച്ചിട്ടുള്ളത്. ഒരു ലക്ഷം ടണ് കോണ്ക്രീറ്റും 55000 ടണ് സ്റ്റീല് ബാര്സും കൈകൊണ്ട് മുറിച്ച 26000 ക്ലാസ് പാനലുകളുപയോഗിച്ച് 12000 തൊഴിലാളികള് ഒരുമിച്ച് പ്രവര്ത്തിച്ചാണ് ബുര്ജ് ഖലീഫയുടെ പണി പൂര്ത്തിയാക്കിയത്. നിര്മാണത്തിന് ഉപയോഗിച്ചിട്ടുള്ള കോണ്ക്രീറ്റിന്റെ ആകെ അളവ് ഒരു ലക്ഷം ആനകളുടെ അളവിനു തുല്യമാണ്. മാത്രമല്ല,നിര്മാണത്തിന് ഉപയോഗിച്ച ഗ്ലാസ് ഷീറ്റുകള് എല്ലാം കൂടി നിരത്തിവച്ചാല് 14 ഫുട്ബോള് ഗ്രൗണ്ടുകള് മറയ്ക്കാന് കഴിയുമെന്നും കണക്കാക്കുന്നു. 163 നിലകള്. ഗ്ലാസ് പാനലുകള് വൃത്തിയായി സൂക്ഷിക്കുവാനുള്ള സംവിധാനങ്ങളും ബുര്ജ് ഖലീഫയുടെ പുറംചട്ടയിലുണ്ട്. 40,73,109 എന്നീ നിലകളില് ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയില് ഒന്നരടണ് ഭാരം വരുന്ന ഓരോ ബക്റ്റ് മെഷീനുകള് ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകള് അവ വൃത്തിയാക്കും. 109നു മുകളിലുള്ള നിലകള് കഴുകി വൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാരാണ്. ഇതിന്റെ പുറം ഭാഗം തുടക്കാന് മാത്രം ഏകദേശം മൂന്ന് മുതല് നാലുമാസം വരെ സമയമെടുക്കും. ബുര്ജ് ഖലീഫ നിര്മിക്കാന് വേണ്ടി വന്ന ആകെ തുക 1.5 ബില്യണ് ഡോളറാണ്.
ഈ ലോകാത്ഭുതം കീഴടിക്കിയത് 5 പേരാണ്. ഒന്ന് ദുബൈ രാജകുമാരന് ശൈഖ് ഹംദാന്,പിന്നീട് ഹോളിവുഡ് നായകരായ ടോം ക്രൂയ്സും വില് സ്മിത്തും. പിന്നെ മിസ്റ്റര് ബീസ്റ്റും എമിറേറ്റ്സിന്റെ പരസ്യത്തിനായി വന്ന നികോളെ സ്മിത്തും. മികച്ച സ്വപ്നങ്ങള് കാണുക,ആ സ്വപ്നങ്ങളെ വിടാതെ പിന്തുടരുക. എങ്കില് സ്വപ്നം പൂവണിയുകതന്നെ ചെയ്യുമെന്നാണ് അറബ് ലോകത്ത് തലയുയര്ത്തി നില്ക്കുന്ന ബുര്ജ് ഖലീഫയെന്ന ‘ചില്ലുകൊട്ടാരം’ ഓര്മപ്പെടുത്തുന്നത്. ബുര്ജ് ഖലീഫ ഒരു പ്രചോദനമാണ്, ആവേശമാണ്,വിജയത്തിന്റെ പ്രതീകം കൂടിയാണ്.