
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: നിര്‍മാണ സ്ഥലങ്ങളില്‍ അമിത ശബ്ദവും മറ്റും കാരണം പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കരുതെന്ന് അബുദാബി നഗരസഭാ അധികൃര്‍ അറിയിച്ചു. ഇതുസംബന്ധിച്ചു ബോധവത്കരണ പരിപാടികള്‍ക്ക് നഗരസഭ തുടക്കംകുറിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്തുക,അനുയോജ്യമായ പാര്‍പ്പിട അന്തരീക്ഷം നല്‍കുക,എല്ലാ താമസക്കാര്‍ക്കും സമാധാനവും ശാന്തിയും പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് നഗരസഭ ബോധവത്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ ശബ്ദം നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ നിര്‍മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ പരിതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്. താമസ മേഖലകളില്‍ പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദമോ മറ്റു ബുദ്ധിമുട്ടുകളോ പാടുള്ളതല്ല. മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
നിര്‍മാണ സ്ഥലങ്ങളില്‍ അധികസമയം പ്രവര്‍ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങണം.
അബുദാബി എമിറേറ്റില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും തിരക്കേറിയ സമയങ്ങളില്‍ ശല്യപ്പെടുത്തുന്ന ശബ്ദമില്ലാതിരിക്കാനും ശ്രദ്ധിക്കണം. നിര്‍മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദം സമൂഹത്തില്‍ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കരാറുകാരെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി,ആരോഗ്യം,സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. നിര്‍മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദീകരിക്കുന്നതിനായി കരാറുകാര്‍ക്കായി നഗരസഭ പ്രത്യേക പരിപാടികള്‍ സംഘടിപ്പക്കുന്നുണ്ട്.