ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി : അബുദാബിയില്‍ കെട്ടി വാടകയില്‍ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ വാടക നിരക്കാണ് ഇപ്പോഴുള്ളത് എന്നാണ് വിലയിരുത്തല്‍. വില്ലകള്‍ക്ക് 10 ശതമാനവും അപാര്‍ട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ് വാടക ഉയര്‍ന്നിരിക്കുന്നത്. ഇത് ശരാശരി മാത്രമാണ്. ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് ഇതിലും ഉയര്‍ന്ന വാടകയാണ് രേഖപ്പെടുത്തുന്നത്. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതു കൊണ്ടാണ് കെട്ടിടവാടകയിലും വര്‍ധനവ് ഉണ്ടാകുന്നത്. ആവശ്യക്കാര്‍ വര്‍ഷത്തില്‍ 9 ശതമാനത്തോളം വര്‍ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കെട്ടിടങ്ങള്‍ ലഭ്യമാകുന്നില്ല എന്നാണ് വസ്തുത. എമിറേറ്റിലെ പ്രധാന സ്ഥലങ്ങളായ യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ് എന്നിവിടങ്ങളിലാണ് വിലവര്‍ധന. സാദിയാത്ത് ദ്വീപിലെ വില്ലകളില്‍ 14 ശതമാനവും യാസ് ദ്വീപില്‍ 13 ശതമാനവും, അല്‍ റീഫ് വില്ലകളില്‍ 8 ശതമാനവും വാടക വര്‍ധിച്ചിട്ടുണ്ട്. അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ ഓഗസ്റ്റില്‍ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിസ്ഛിത ഏരിയകളില്‍ പരമാവധി 30 ശതമാനം വരെ വര്‍ധിപ്പാക്കാനാണ് അനുമതിയുള്ളത്.