നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ച് റൂവി കെഎംസിസി
ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി യുഎഇ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി രണ്ടിന് അജ്മാന് മെട്രോപൊളിറ്റന്‍ സ്കൂളില്‍ നടക്കുന്ന ‘സസ്നേഹം സീസണ് 7’ന്റെ ബ്രോഷര്‍ ഹെക്സ പ്രോഡക്ഷന്‍സ് എംഡി ഷമീര്‍ കനകപ്പള്ളി പ്രകാശനം ചെയ്തു. ഫുട്ബോള്‍ ടൂര്‍ണമെന്റ്,വടംവലി മത്സരം,കലാപരിപാടികള്‍,കുടുംബ സംഗമം എന്നിവ നടക്കും. സംഗമത്തിന് മുന്നോടിയായി ജനുവരി 12 ന് അബുദാബി ഖലീഫ സിറ്റിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും കനകപ്പള്ളി,അട്ടക്കണ്ടം സ്കൂളുകളില്‍ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ശംസുദ്ദീന്‍ കമ്മാടം,പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.താജുദ്ദീന് കാരാട്ട്,കണ്‍വീനര്‍ പ്രസീന്‍ ഒകെ,ഉപദേശക സമിതി അംഗം ഷാനവാസ് ചിറമ്മല്‍,ജോ.കണ്‍വീനര്‍ സാബിത്ത് നമ്പ്യാര്‍കൊച്ചി, ആര്‍ട്സ് കണ്‍വീനര്‍ രാജേഷ് കെവി,ശരണ്‍ കാരാട്ട്,ഹസീബ്,ഹെക്സ കമ്പനി മാനേജിങ് പാര്‍ട്ണര്‍മാരായ ധനേഷ്,സുജയ് പങ്കെടുത്തു.