
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്കുന്ന മാതൃകാപരമായ നീക്കവുമായി യുഎഇയിലെ പ്രമുഖരായ ബ്രോനെറ്റ് ഗ്രൂപ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ എച്ച് ആര് ഡിപ്പാര്‍ട്ട്മെന്റിനെ ഹ്യൂമന്‍ ഹാപ്പിനസ് സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് ഇവര്‍. ഇത്തരത്തില്‍ ആദ്യമായാണ് യുഎഇയിലെ പ്രൈവറ്റ് മേഖലയിലെ ഒരു ഗ്രുപ്പ് തങ്ങളുടെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തെ ‘ഹ്യൂമന്‍ ഹാപ്പിനസ് സെന്റര്‍’ എന്ന് നാമകരണം ചെയ്തത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നല്കുന്ന ഗ്രൂപ്പാണ് ദുബൈ കേന്ദ്രമായുള്ള ബ്രോനെറ്റ്. ജീവനക്കാരന്റെ അര്‍പ്പണബോധത്തിന് അനുസൃതമായി അവരുടെ ക്ഷേമവും സംതൃപ്തിയും വര്‍ധിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികളാണ് ലക്ഷ്യമെന്ന് ബ്രോനെറ്റ് ഗ്രുപ്പ് മാനേജിങ് ഡയരക്ടര്‍ കെപി സഹീര്‍ സ്റ്റോറീസ് പറഞ്ഞു. പരമ്പരാഗത എച്ച്ആര്‍ സമീപനങ്ങളില്‍ നിന്ന് മാറ്റം വരുത്തി തൊഴിലിടങ്ങളില്‍ ഹൃദ്യമായ മാനവിക സാന്നിധ്യം സ്ഥാപിക്കലാണെന്ന് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് പ്ലാന്‍,ആരോഗ്യകരമായ ശീലങ്ങള്‍,കുടുബങ്ങളെ ഉള്‍പ്പെടുത്തിയുള്ള മികച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍,വര്‍ക്ക്ലൈഫ് ബാലന്‍സ് സംരംഭങ്ങള്‍,മാനസികാരോഗ്യ പിന്തുണകള്‍,വ്യക്തിപരമായും തൊഴില്‍പരമായും ജീവനക്കാരെ സഹായിക്കാന്‍ വിവിധ വികസന പരിശീലന പരിപാടികള്‍ തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടും.