
മ്യാന്മര് ഭൂകമ്പം: യുഎഇ റെസ്ക്യൂ സംഘം തിരച്ചില്‍ തുടരുന്നു
അബുദാബി : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നാളെ റഷ്യയിലേക്ക് പുറപ്പെടും. 22 മുതല്‍ 24 വരെ റഷ്യന്‍ നഗരമായ കസാനിലാണ് 16ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രിക്സിലെ അംഗമെന്ന നിലയില്‍ യുഎഇ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം,നിക്ഷേപം,ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കൂടിക്കാഴ്ച ഗുണം ചെയ്യും. പ്രാദേശികവും അന്തര്‍ദേശീയവുമായ മറ്റു കാര്യങ്ങളും ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്യും.