കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ജറിക്കിടെ അപൂര്‍വ കാഴ്ച്ച. എയിംസ് ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള സര്‍ജറിയാണ് നടത്തിയത്. സര്‍ജറിക്കിടെ യുവാവ് പിയാനോ വായിക്കുന്നതും, ഹനുമാന് ചാലസ ആലപിക്കുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സര്‍ജറിക്കിടെ യുവാവ് മയക്കത്തിലായിരുന്നില്ല. കാരണം അനസ്തേഷ്യ ആവശ്യമില്ലാത്ത മസ്തിഷ്ക സര്‍ജറിയാണ് ഡോക്ടര്‍മാര്‍ വിജയകരമായി ചെയ്തത്.
ശസ്ത്രക്രിയ നടത്തി കൊണ്ടിരിക്കുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം, അതിനോട് എങ്ങനെ ഇയാളുടെ ശരീരം പ്രതികരിക്കുന്നു എന്നെല്ലാം കൃത്യമായി അടയാളപ്പെടുത്താനാണ് അനസ്തേഷ്യ നല്‍കാതിരിക്കുന്നത്. യുവാവിന്റെ തലച്ചോറില്‍ നിന്ന് ആ ട്യൂമര്‍ ഡോക്ടര്‍മാര്‍ നീക്കവും ചെയ്തു. ബീഹാറിലെ ബക്സര്‍ സ്വദേശിയാണ് 28കാരനായ യുവാവ്. ഇടയ്ക്കിടെ ചുഴലിയോ അപസ്മാരമോ തനിക്കുണ്ടാവുന്നുണ്ടെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
തലച്ചോറിലെ ട്യൂമര്‍ കാരണമാണ് ഇയാള്‍ക്ക് ചുഴലി വരുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. യുവാവിന്റെ പ്രായവും, അതോടൊപ്പം തലച്ചോറിലെ മോട്ടോര്‍ കോര്ട്ടക്സിനോട് അടുത്തുമായിട്ടാണ് ഈ ട്യൂമറുണ്ടായിരുന്നത്. തലച്ചോറിലെ ഈ മേഖലയാണ് നമ്മുടെ ശരീരത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് എവേക്ക് ബ്രെയിന്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇതിലൂടെ യുവാവിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനായിരുന്നു ഡോക്ടര്‍മാര്‍ ശ്രമിച്ചത്.
സര്‍ജറിയുടെ വീഡിയോയില്‍ യുവാവ് ഓപ്പറേഷന് ടേബിളില്‍ കിടക്കുന്നതും കീബോര്‍ഡ് പിയാനോ വായിക്കുന്നതും കാണാം. ഈ സമയം സങ്കീര്‍ണമായ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നടത്തുന്നതും കാണാം. എന്നാല്‍ സര്‍ജറിയുടെ സമയത്ത് ഈ യുവാവ് യാതൊരു വിധ സ്ട്രെസ്സും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാര്‍ ഇയാളോട് നിരന്തരം സംസാരിച്ച് കൊണ്ടിരുന്നതാണ് ഇതിന് കാരണം.
യുവാവ് ദിനപത്രം വായിക്കുകയും, ഹനുമാന് ചാലിസ ചൊല്ലിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ട്യൂമര്‍ നീക്കം ചെയ്ത് പുറത്തെത്തിച്ച സമയത്തും ഇയാള്‍ പിയാനോ വായിച്ച് കൊണ്ടിരുന്നതും ഡോക്ടര്‍മാരെ ശരിക്കും അമ്പരപ്പിച്ചു. അതേസമയം ഇയാളുടെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തതായും, ഇയാള്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ജറിയുടെ ആഘാതങ്ങളൊന്നും ഇയാള്‍ക്കില്ല. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഇല്ല.
അവയങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ന്യൂറോ സര്‍ജറി അസോസിയേഷന് പ്രൊഫസര്‍ ഡോ സുമിത് രാജ് പറഞ്ഞു. സുമിത് രാജിന്റെ നേതൃത്വത്തിലുള്ള ടീമാണ് സര്‍ജറി നടത്തിയത്. ക്രാനിയോടോമി എന്ന സര്‍ജറിയാണ് യുവാവിന് നടത്തിയത്. ഇത് പ്രകാരം രോഗിക്ക് അനസ്തേഷ്യ നല്‍കാതെ തന്നെ ശസ്ത്രക്രിയ നടത്താം. ഈ രീതി നേരത്തെ തന്നെ വിജയകരമായതോടെ ഡോക്ടര്‍മാര്‍ സര്ജറിക്കായിട്ട് ഇവ കൂടുതലായി ഉപയോഗിക്കാറുണ്ട്.