കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇ യുടെ 53ാമത് ദേശിയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ബാഗമായി ടീം ടോളറന്‍സ് യുഎഇയുടെ നേതൃത്വത്തില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച പുസ്തകങ്ങള്‍ വിവിധ ഇടങ്ങളില്‍ സ്വദേശികള്‍ക്ക് വിതരണം ചെയ്തു. ഇമാറാത്തിന്റെ കെട്ടുറപ്പും ജനങ്ങളില്‍ സന്തോഷ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുമുള്ള ശൈഖ് സായിദിന്റെയും ശൈഖ് റാഷിദിന്റെയും സ്വപ്നങ്ങളും കാഴ്ചപ്പാടുകളുമാണ് പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നത്.രാജ്യസുരക്ഷയും സഹിഷ്ണുതയും സ്നേഹവും വ്യോമയാന രംഗത്തും ശ്യൂനാകാശത്തും രാജ്യം കൈവരിച്ച നോട്ടങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ സി.സാദിഖലിയുടെ നേതൃതത്തിലുള്ള ടീം ടോളറന്‍സ് വിതരണം ചെയ്തു. മുഷ്റഫ് അബ്ദുല്‍ റസാഖ്,യുഎഇ പൗരന് ജുലൈദല് മാരി സബീല്‍ പ്രസംഗിച്ചു. വിവിധ ഇടങളില്‍ നടന്ന പരിപാടികള്‍ക്ക് സുല്‍ഫിക്കര്‍ അബുബക്കര്‍,മുഹമ്മദ് രിഹാസ്,ബിബിന്‍ രവീദ്രന്‍ നേതൃത്വം നല്കി.