
മൂന്ന് തലമുറകളെ മാലകോര്‍ത്ത സ്നേഹനൂല്‍
ദുബൈ: മണലൂര്‍ മണ്ഡലം കെഎംസിസി പ്രസിദ്ധീകരിച്ച റമസാനില്‍ പ്രാവര്‍ത്തികമാക്കേണ്ട കര്‍മശാസ്ത്ര അറിവുകളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തി വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന റമസാന്‍ നിലാവ് 2025 പുസ്തകം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍കെ അബ്ദുഖാദര് മുസ്ലിയാര് പൈങ്കണ്ണിയൂര് കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്തിന് നല്കി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷക്കീര്‍ കുന്നിക്കല്‍ അധ്യക്ഷനായി. അലി അസ്കര്‍ ഹുദവി,അഷ്റഫ് ഹുദവി കോട്ടോല്‍,തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,കബീര്‍ ഒരുമനയൂര്‍,മുഹമ്മദ് അക്ബര്‍,മുഹമ്മദ് ഹനീഫ് തളിക്കുളം,ജംഷീര്‍ പാടൂര്‍,മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം,കൈപ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ നെടുമ്പറമ്പ്,കുന്നംകുളം ആക്ടിങ് പ്രസിഡന്റ് അലി വെള്ളറക്കാട്,അബ്ദുല്‍ ഹമീദ് വടക്കേക്കാട്,ദുബൈ പൈങ്കണ്ണിയൂര് മഹല്ല് പ്രസിഡന്റ് മുഹമ്മദ് കാസിം പൈങ്കണ്ണിയൂര്, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഹര്‍ഷാദ് തിരുനല്ലൂര്‍,റഷീദ് പുതുമനശേരി,മുഹമ്മദ് നൗഫല്‍, അഫ്സല് ചൊവല്ലൂര്‍, ആര്‍എ ഉസ്മാന്,ജാബിര്‍ പാടൂര്‍ പങ്കെടുത്തു. മതകാര്യ വിഭാഗം ചെയര്മാന് അന്‍വര്‍ റഹ്മാനി ബ്രഹ്മകുളം സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി നന്ദിയും പറഞ്ഞു.