
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ഷാര്‍ജ: ഇമാറാത്തി പ്രസാധകയും എഴുത്തുകാരിയും അഭിഭാഷകയുമായ ബൊദൂര്‍ അല്‍ ഖാസിമിക്ക് ബൊളോഗ്ന റഗാസി അവാര്‍ഡ് നേടുന്ന ആദ്യ ജിസിസി വനിത എന്ന ചരിത്രം നേട്ടം. ബൊളോഗ്നയിലെ പലാസോ ഡി അക്കുര്സിയോയിലെ മനോഹരമായ ഫാര്ണീസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ ശൈഖ ബൊദൂര്‍ അല്‍ ഖാസിമിയുടെ ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന കുട്ടികളുടെ പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ‘അവാര്‍ഡ് കുട്ടികളുടെ കൂടുതല്‍ പ്രസിദ്ധീകരണങ്ങളുടെ മേഖലയിലേക്കുള്ള തന്റെ മാറ്റത്തിന്റെ നിദാനമാണെന്ന് ബഹുമതിയെക്കുറിച്ച് പരാമര്‍ശിച്ച് െൈശഖ ബൊദൂര്‍ പറഞ്ഞു. ജീവിത പിരിമുറുക്കങ്ങള്‍ക്കിടയില്‍ ‘ഹൗസ് ഓഫ് വിസ്ഡം’ പോലുള്ള കഥകള്‍ പുസ്തകങ്ങളിലൂടെ ഇതിനെല്ലാം പരിഹാരം കണ്ടെത്താനാകുമെന്ന സന്ദേശമാണ് നല്‍കുന്നത്. മനുഷ്യ ഹൃദയങ്ങളിലേക്ക് പാലങ്ങള്‍ പണിയാനും മനഷ്യരുടെ മഹത്വം നിലനിര്‍ത്താനുമുള്ള സാഹിത്യത്തിന്റെ ശക്തിയെയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു.