ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദുബൈ : മറീന ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടുകള്‍ക്ക് ഇന്ധനം നിറക്കുന്ന സ്റ്റേഷനോട് ചേര്‍ന്നുള്ള ബോട്ടിലാണ് അഗ്നിബാധയുണ്ടായത്. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. ദുബൈ സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. പരിസര പ്രദേശങ്ങളിലേക്കും മറ്റു ബോട്ടുകളിലേക്കും തീപടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചു. തീയണക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സ് ഫയര്‍ ബോട്ട് ഉപയോഗിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്ത കാരണം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രൂയിസ് കപ്പല്‍ ടെര്‍മിനലിന് സമീപവും യാച്ചുകളും ഉല്ലാസ ബോട്ടുകളും ഉപയോഗിക്കുന്ന തിരക്കേറിയ ജലപാതയിലാണ് തീപിടിത്തമുണ്ടായത്.