കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : മഹാത്മജിയുടെ 155ാമത് ജയന്തി ആഘോഷത്തോടുബന്ധിച്ച് ‘ഗാന്ധിയാണ് സത്യം,ഗാന്ധിയാണ് മാര്‍ഗം’ എന്ന പ്രമേയത്തില്‍ ഷാര്‍ജ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തി ല്‍ ഷാര്‍ജ ബ്ലഡ് ട്രാന്ഫ്യൂന് ആന്റ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ച് രക്തദാനവും റയ്ഹാന് ഗള്‍ഫ് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പരിപാടിഇന്കാസ് തൃശൂര്‍ ജില്ലാ ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് എന്‍.പി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് പ്രഭാകരന് പന്ത്രോളി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറര്‍ ഷാജി ജോണ്‍,ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നുഞ്ഞേരി,കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ടി.കെ ഹമീദ്,രാജീവ് പിള്ള ,അജിത് കണ്ടല്ലൂര്‍,അഞ്ജന പ്രസംഗിച്ചു.
മഗാത്മാ ഗാന്ധി എഐസിസി പ്രസിഡന്റായതിന്റെ 100ാം വാര്‍ഷിക പ്രതീകാത്മകമായി 100 വളണ്ടിയര്‍മാര്‍ രക്തദാനം ചെയ്തു. എംജിസിഎഫും രാജീവ് പിള്ള ആന്റ് ഫ്രന്റ്സുമായി ചേര്‍ന്ന് ഡിസംബര്‍ 8ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോ ‘കാവ്യ നടന’ത്തിന്റെ ബ്രോഷര്‍ പ്രകാശനം അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് ട്രഷറര്‍ ഷാജി ജോണിന് നല്കി നിര്‍വഹിച്ചു. അഡ്വ.സന്തോഷ് കെ.നായര്‍ സ്വാഗതവും യാസ്മിന് സഫര്‍ നന്ദിയും പറഞ്ഞു.