
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
മസ്കത്ത്: കഴിഞ്ഞ ദിവസം ഒമാന്‍ ബോഷര്‍ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് വി ഹെല്പ് ബ്ലഡ് ഡോണേഴ്സ് നടത്തിയ രക്ത പ്ലേറ്റ്ലേറ്റ് ദാന ക്യാമ്പില്‍ ആദ്യ രക്തദാനം നടത്തി ശ്രേയ. മബേല ഗള്‍ഫ് കോളജില്‍ ബിഎ ഫിനാന്‍സ് ആന്റ് അക്കൗണ്ട്സില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശ്രേയ. മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്പെയര്‍ പാര്‍ട്സ് (നിസാന്‍ അല്‍ അറേബ്യ ഗ്രൂപ്പ്) ഷോപ്പ് ഉടമ വിനോദ് വാസുദേവിന്റെയും ധന്യവിനോദിന്റെയും മൂത്ത മകളാണ്. അച്ഛനും,ചെറിയച്ഛനും,അമ്മാവന്മാരും സ്ഥിരം രക്തദാതാക്കളാണ്. അവരുടെ പാതപിന്തുടര്ന്നാണ് ശ്രേയയും രക്തം നല്‍കിയത്. വി ഹെല്‍പ്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ സജീവ പ്രവര്‍ത്തകനാണ് അച്ഛന് തൃശ്ശൂര്‍ നന്ദിക്കര സ്വദേശി വിനോദ് വാസുദേവ്. പുതുതലമുറക്ക് ശ്രേയയുടെ കാല്‍വയ്പ്പ് പ്രചോദനമാകട്ടെയെന്ന് വി ഹെല്പ് ബ്ലഡ് ഡോണര്‍ ഗ്രൂപ്പ് അംഗം ജയശങ്കര്‍ കൃഷ്ണമൃതം പറഞ്ഞു. ക്യാമ്പില്‍ അമ്പതു പേര് രക്തവും പത്തു പേര് പ്ലേറ്റ്ലേറ്റും ദാനംചെയ്തു.