
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ബ്ലാസ്റ്റേഴ്സ് വിജയക്കുതിപ്പ് തുടരുന്നു, അടുത്ത പോരാട്ടം കൊച്ചിയിൽ ബെംഗളൂരുവിനെതിരെ
ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെതിരായ മത്സരത്തലേന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെ കൂടുതൽ സമയം ചെലവഴിച്ചത് അഡ്രിയൻ ലൂണയ്ക്കൊപ്പമാണ്. കൂടുതൽ പരീക്ഷിച്ചത് ലൂണ–നോവ സദൂയി കോംബിനേഷൻ. സ്റ്റാറെയുടെ തന്ത്രങ്ങൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നതിന് ഉദാഹരണമാണ് മുഹമ്മദൻസിനെതിരായ 2–1 വിജയം.
ആദ്യ പകുതിയിൽ നിറം മങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തത് സ്റ്റാറെ ടീമിൽ നടത്തിയ മാറ്റങ്ങൾക്ക് പിന്നാലെയാണ്. വെള്ളിയാഴ്ച കൊച്ചിയിൽ വച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകർക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.