
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള് മാനദണ്ഡങ്ങള് പാലിച്ചില്ല അബുദാബിയില് നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള് പൂട്ടി
അജ്മാന് : ഗുരുതരമായ ആക്ഷേപങ്ങള്ക്കും ആരോപണങ്ങള്ക്കും മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന് ഭീരുവിനെ പോലെ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. ഭരണത്തിലിരിക്കുമ്പോള് ഇത്രത്തോളം ആക്ഷേപം നേരിട്ട മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. എന്നിട്ടും മൗനം പൂണ്ട് മാളത്തിലൊളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളില് നടക്കുന്ന വിദ്യാര്ഥിയുമായുള്ള മുഖാമുഖം പരിപാടിയില് പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു.
ആദ്യ പിണറായി സര്ക്കാരിന്റെ കാലത്ത് സ്വര്ണക്കടത്ത് വലിയ വിഷയമായിരുന്നു. അന്നും മുഖ്യമന്ത്രിയുടെ ഓഫീസില് പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സംഘം പ്രവര്ത്തിച്ചിരുന്നത്. ആ ഉദ്യോഗസ്ഥന് രണ്ട് കേസുകളില് ജയിലില് പോയി. ഒരു കേസില് 100 ദിവസം ജയിലില് കിടന്ന് തിരിച്ചുവന്ന് വിശ്രമിച്ച് വീണ്ടും പോയി. ഇപ്പോള് രണ്ടാം പിണറായി സര്ക്കാരിന്റെ കാലത്തും സമാനമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവില് സ്വര്ണക്കടത്ത് നടത്തുന്നവരില് നിന്ന് അത് തട്ടിയെടുക്കുന്ന സ്വര്ണം പൊട്ടിക്കല് വരെയെത്തി. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവു നശിപ്പിക്കലാണ് മറ്റൊന്ന്. ഇതിന്റെ ഭാഗമായി 2 കൊലപാതകങ്ങള് നടന്നു. മുഖ്യമന്ത്രിയാണെങ്കല് ഇതിനെപ്പറ്റിയൊന്നും ഇതുവരെ മിണ്ടിയിട്ടില്ല. കേരളത്തിലെ ക്രമസമാധാന ചുമതലയുള്ളശ അഡീഷനല് ഡിജിപി എം.ആര്.അജിത്കുമാര് ഔദ്യോഗിക വാഹനം മാറ്റി സ്വകാര്യ വാഹനത്തില് ആര്എസ്എസ് നേതാവിനെ കണ്ട് ഇടനിലക്കാരനോടൊപ്പം ഒരു മണിക്കൂര് സംസാരിക്കുന്നത് എന്ത് വ്യക്തിപരമാണെന്ന് വി.ഡി. സതീശന് ചോദിച്ചു. അവര് തമ്മില് അതിര്ത്തിത്തര്ക്കമുണ്ടോ? പ്രകാശ് ജാവ്ദേക്കറെ കണ്ടു എന്നതിന്റെ പേരില് ജയരാജനെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുന്നു. ദത്തത്രെയാ ഹൊസബലയെ കാണാന് വേണ്ടി ദൂതനെ വിട്ട മുഖ്യമന്ത്രി അതേ കസേരയില് ഇരിക്കുന്നു. ദൂതനായി പോയ എഡിജിപിക്കും സ്ഥാനചലനമില്ല. ഇത് ഇരട്ടത്താപ്പും ജയരാജനോട് കാണിച്ച അനീതിയുമാണെന്ന് വിഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില് പൊലീസിനെ നിയന്ത്രിക്കുന്ന ഒരു ഉപജാപകസംഘം പ്രവര്ത്തിക്കുന്നു. സിപിഎമ്മും ബിജെപിയും തമ്മില് അവിശുദ്ധബന്ധമുണ്ട്. പാര്ട്ടി ജീര്ണത നേരിടുന്നു. ഇതുവരെ പ്രതിപക്ഷ ഉന്നയിച്ച എല്ലാം വെളിച്ചത്തായിരിക്കുന്നു. ഉപജാപക സംഘത്തിലെ കൂടുതല് പേരുകള് പുറത്തുവരും. കാഫിര് സ്ക്രീന് ഷോട്ട്, ബിജെപിക്ക് കേരളത്തില് അക്കൗണ്ട് തുടങ്ങാന് ഉദ്യോഗസ്ഥര്ക്ക് സന്ദേശം നല്കി, തൃശൂര്പൂരം കലക്കല് എന്നിവ സിപിഎമ്മിന്റെ കപടമതേതരത്വത്തിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന് റിലീഫ് പോസ്റ്റര് പ്രകാശനവും