‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
തൃശൂര്‍ : പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കായി കള്ളപ്പണമെത്തിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇടപാടുകാരന് ധര്മരാജന്. കേരളത്തില്‍ എല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചുവെന്ന് ധര്മരാജന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം എത്തിച്ചത്. 12 കോടി രൂപയാണ് തൃശൂരില്‍ മാത്രം ധര്മരാജന് എത്തിച്ചത്. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തല്‍.
തിരുവനന്തപുരത്ത് പതിനൊന്നര കോടി രൂപയാണ് വിതരണം ചെയ്തത്. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേയാണ് കേരളത്തിലാണ് വലിയ രീതിയില്‍ കള്ളപ്പണം ഒഴുക്കിയതെന്നും ധര്മരാജന് മൊഴിയില്‍ പറയുന്നു. കൂടാതെ കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിവായിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്മരാജന് ഹവാല ഏജന്റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്