27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ താമസക്കാരായ വിദേശ പൗരന്മാരില് 87 ശതമാനം പേര് വിരലടയാള ശേഖരണം പൂര്‍ത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയ വ്യക്തിഗത തിരിച്ചറിയല്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുത്തൈരി അറിയിച്ചു. വിദേശ പൗരന്മാര്ക്കുള്ള ബയോമെട്രിക്ക് പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച സമയപരിധി ഡിസംബര്‍31 ന് അവസാനിക്കും. സ്വദേശികളുടെ വിരലടയാള ശേഖരണത്തിന് സപ്തംബര്‍ 30 അവസാന തീയതിയായിരുന്നു. 98 ശതമാനം കുവൈത്ത് പൗരന്മാര് ബയോമെട്രിക്ക് പൂര്‍ത്തീകരിച്ചതായും നായിഫ് അല്‍ മുത്തൈരി പറഞ്ഞു. സ്വദേശികളില്‍ ഇരുപതിനായിരം പേര് വിരലടയാള ശേഖരണം പൂര്‍ത്തിയാക്കാന്‍ ഇനിയും ബാക്കിയുണ്ട്. ബയോമെട്രിക്ക് വിരലടയാള ശേഖരണം വളരെ ഗൗരവമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. ഇതിനായി രാജ്യത്തുടനീളം ബയോമെട്രിക്ക് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സേവന കേന്ദ്രങ്ങളിലും വിരലടയാളം നല്‍കുന്നതിന് സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക്ക് പൂര്‍ത്തിയാക്കാത്ത കുവൈത്തില്‍ വസിക്കുന്ന വിദേശ പൗരന്മാരുടെ സിവില്‍ കാര്‍ഡ് ഇടപാടുകള്‍ ഡിസംബര്‍ 31 ന് ശേഷം മരവിപ്പിക്കും. അവസാന ദിവസങ്ങളില്‍ ബയോമെട്രിക്ക് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്.