കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ്‍ : ടെഹ്റാന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ആണവകേന്ദ്രങ്ങളും ഓയില്‍ റിഗ്ഗുകളും ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇത്തരം നീക്കങ്ങളെ അദ്ദേഹം എതിര്‍ത്തു. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം ജി 7 നേതാക്കളുമായി സംസാരിച്ചു. ഫോണ്‍ മുഖേനയായിരുന്നു ചര്‍ച്ച. ബൈഡന് ഉള്‍പ്പെടെയുള്ള ജി 7 നേതാക്കള്‍ ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചു. ഇസ്രയേലിനെതിരെ ചൊവ്വാഴ്ച യുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഉടന്‍ സംസാരിക്കുമെന്നും ബൈഡന് പറഞ്ഞു.
‘ നെതന്യാഹു ഉള്‍പ്പെടെയുള്ളവരുമായി സംസാരിക്കും. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ ഇസ്രായേലുമായി ചര്‍ച്ച ചെയ്യും. അവര്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ഞങ്ങള്‍ ജി 7 രാജ്യങ്ങള്‍. സമ്മതിക്കുന്നു, പക്ഷേ അവര്‍ ആനുപാതികമായി വേണം.’ ബൈഡന്റെ വാക്കുകള്‍.
ഏപ്രില്‍ മാസത്തില്‍ ഇസ്രയേലിനെതിരെ ഇറാന് നടത്തിയ ആക്രമണത്തേക്കാള്‍ രൂക്ഷമായിരിക്കും ഇസ്രയേല്‍ നല്കാന്പോകുന്ന തിരിച്ചടിയെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അന്ന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.