കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റിയാദ് : ‘അവസരങ്ങള്‍ക്കായുള്ള ആഗോള ലക്ഷ്യസ്ഥാനം’ എന്ന ശീര്‍ഷകത്തില്‍ മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (മൊന്‍ഷാത്) സംഘടിപ്പിക്കുന്ന ‘ബിബാന്‍ 24 ഫോറം’ റിയാദില്‍ ആരംഭിച്ചു. ഈ മാസം ഒമ്പത് വരെ നീണ്ടു നില്ക്കുന്ന ഫോറം റിയാദ് ഫ്രണ്ട് എക്സ്ബിഷന് സെന്ററിലാണ് നടക്കുന്നത്. സംരംഭകത്വ വളര്‍ച്ച വര്‍ദ്ധിപ്പിക്കുക, മത്സരശേഷി പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഫോറം ലക്ഷ്യമിടുന്നത്.
സഊദി അറേബ്യയുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറല്‍ അതോറിറ്റിയായ മൊന്‍ഷാത്, പൊതുസ്വകാര്യ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങളും തന്ത്രങ്ങളും പരിചയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പരിപാടിയിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നത്. സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും, പ്രാദേശികവും അന്തര്‍ ദേശീയ തലത്തിലുമുള്ള സംരംഭകരും നിക്ഷേപകരും തമ്മിലുള്ള നവീകരണവും സഹകരണവും കരുത്തുറ്റതാക്കുന്നതിനുമുള്ള അവസരമാണ് ഫോറം നല്‍കുന്നതെന്ന് മൊണ്ഷാത്തിന്റെ ഗവര്‍ണര്‍ സാമി അല്‍ഹുസൈനി പറഞ്ഞു.
200 രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍ ഉള്‍പ്പെടുന്ന എന്റ്രപിണര്ഷിപ്പ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഫോറം ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള സംരഭകരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം. 2030 വിഷന്റെ ഭാഗമായി നടക്കുന്ന ഫോറത്തില്‍ 10000 ലധികം നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തുകയും പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം അനുഭവങ്ങള്‍ പങ്ക് വെക്കാനും സ്ഥിതി വിവരക്കണക്കുകല് മനസ്സിലാക്കാനും തടസ്സങ്ങള്‍ മറിക്കടക്കുന്നതിനുള്ള തന്ത്രങ്ങള്‍ പഠിക്കാനും അവസമൊരുക്കിയിട്ടുണ്ട്. രാജ്യത്തേക്ക് പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ശക്തി പകരാനും ആഗോളവല്‍ക്കരിക്കാനും ഫോറം മുതല്‍ കൂട്ടാവും.