
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
വിവിധ ഗതാഗത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ഹെവി-ഡ്യൂട്ടി വാണിജ്യ ട്രക്കാണ്, ഭാരത് ബെൻസ് 3828R. കരുത്തുറ്റ എഞ്ചിൻ, ഉയർന്ന ലോഡ് കപ്പാസിറ്റി, നൂതന സുരക്ഷാ ഫീച്ചറുകൾ എന്നിവയാണ് ഇതിൻ്റെ സവിശേഷതകൾ. വാണിജ്യ വാഹന മേഖലയിൽ വിശ്വാസ്യത, കാര്യക്ഷമത, പ്രകടനം എന്നിവ ലക്ഷ്യമിട്ടുള്ള ഭാരത്ബെൻസ് ശ്രേണിയുടെ ഭാഗമാണ് ഈ മോഡൽ. ഡ്രൈവർമാർക്ക് സുഖവും സുരക്ഷയും ഉറപ്പാക്കുന്ന ഉപയോക്തൃ കേന്ദ്രീകൃത സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന 3828R ദീർഘദൂര ഗതാഗതത്തിന് അനുയോജ്യമാണ്.
ഡൈംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് (ഡിഐസിവി) ഭാരത്ബെൻസ് കൊമേഴ്സ്യൽ വെഹിക്കിൾ ലൈനപ്പിലേക്ക് അവതരിപ്പിച്ച പുതിയ മോഡലുകളിൽ മുൻപനാണ്, പോർട്ട്ഫോളിയോയിലുടനീളം വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന 12 വീലുകളുള്ള ഈ വാഹനം. 8.5 ടണ്ണോളം ഭാരവും 350 ലിറ്റർ ഡീസൽ ടാങ്ക് കപ്പാസിറ്റിയുമുള്ള ഈ വാഹനം സുരക്ഷയുടെ കാര്യത്തിൽ ഇത്തരം വാഹനശ്രേണിയിലെ വമ്പനാണ്.
അഞ്ചു ദിവസങ്ങൾക്കു മുൻപ് കർണ്ണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ കോഴിക്കോട് സ്വദേശി അർജുൻ ഇത്തരം വാഹനത്തിനൊപ്പമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഏഴു ടൺ ഭാരം വന്നു പതിച്ചാൽ പോലും കേടുപാടുകൾ സംഭവിക്കാത്ത വാഹനത്തിന്റെ കരുത്ത് അർജുന്റെ അതിജീവനത്തിനു സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം കേരളജനതയും.