27 മില്യണ് ഫോളോവേഴ്സ്
ദുബൈ : സങ്കീര്ണമായ രക്ഷാദൗത്യങ്ങളില് മികച്ച സേവനം കാഴ്ചവെച്ച് ദുബൈ പൊലീസിലെ വ്യോമവിഭാഗം. ഈ വര്ഷത്തിന്റെ ആദ്യപകുതിയില് മാത്രം വ്യോമവിഭാഗം 304 ദൗത്യങ്ങള് വിജയകരമായി പൂര്ത്തിയാക്കി. ഈ വര്ഷം ആദ്യ ആറുമാസത്തിലാണ് ഇത്രയും സുരക്ഷാ ദൗത്യങ്ങള് എയര് വിങ്ങിന് പൂര്ത്തീകരിക്കാന് സാധിച്ചത്. പരിക്കേറ്റവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കുക, സങ്കീര്ണമായ പ്രദേശങ്ങളില് രക്ഷാപ്രവര്ത്തനം നടത്തുക, വ്യത്യസ്ത പരിശീലന പരിപാടികള് ഒരുക്കുക എന്നിങ്ങനെ വൈവിധ്യമാര്ന്ന ദൗത്യങ്ങള് ഇവയില് ഉള്പ്പെടും. അതോടൊപ്പം എമിറേറ്റില് സുരക്ഷ വര്ധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പൊലീസ് ഇടപെടലുകളിലും വ്യോമവിഭാഗം പങ്കെടുത്തിട്ടുണ്ട്. എയര്വിങ് നടത്തിയ മൊത്തം ദൗത്യങ്ങളില് 140 എണ്ണം പട്രോളിങ് ജോലികളുമായി ബന്ധപ്പെട്ടവയാണ്. 64 എണ്ണം പൊലീസ് പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ടവയും 66 എണ്ണം പരിശീലന ആവശ്യങ്ങള്ക്കായുള്ളതുമായിരുന്നു. കൂടാതെ, രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുപോകുന്നതിനായി 29 ദൗത്യങ്ങള് നടത്തി. തിരച്ചില് രക്ഷാദൗത്യത്തിന്റെ ഭാഗമായി അഞ്ചു ദൗത്യങ്ങളും പൂര്ത്തിയാക്കി. ഗതാഗത സംബന്ധമായ സംഭവങ്ങള് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില് ദുബൈ പൊലീസിന്റെ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് യൂനിറ്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറയേണ്ടതാണെന്ന് എയര്വിങ് സെന്റര് ഡയറക്ടര് ഫ്ലൈറ്റ് ഇന്സ്ട്രക്ടര് ബ്രിഗേഡിയര് അലി അല് മുഹൈരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വ്യക്തികളെ വേഗത്തില് ആശുപത്രിയില് എത്തിക്കുന്നതടക്കം നിരവധി ജീവകാരുണ്യപരമായ ദൗത്യങ്ങളും എയര്വിങ് ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.