ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : കള്ളപ്പണം വെളുപ്പിച്ചതിന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഒരു ബാങ്കിനെതിരെ 5.8 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിനും തീവ്രവാദത്തിന് ധനസഹായം നല്‍കിയതിനും നിയമവിരുദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനുമാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി. ബാങ്കിന് എഎംഎല്‍/സിഎഫ്ടി നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് റെഗുലേറ്റര്‍ പറഞ്ഞു. 2018 ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ (20) ആര്‍ട്ടിക്കിള്‍ 14 പ്രകാരമാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. നടപടിക്ക് വിധേയമായ ബാങ്കിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.