കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മൂദുല്ല അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. നാളെ നടക്കാനിരിക്കുന്ന, ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് മുമ്പായായാണ് ബംഗ്ലാദേശ് താരത്തിന്റെ പ്രഖ്യാപനം. ഒക്ടോബർ 12 ന് നടക്കുന്ന വിടവാങ്ങല്‍ മത്സരത്തോടെ 38 കാരനായ താരം ട്വന്റി 20യോട് വിടപറയും.
139 ട്വന്റി 20യിൽ നിന്ന് 2,394 റൺസും ബംഗ്ലാദേശ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്.ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ മഹ്മൂദുല്ലയ്ക്ക് തിളങ്ങാൻ കഴിഞ്ഞില്ല. രണ്ട് പന്തിൽ ഒരു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. 2021ൽ മഹ്മൂദുല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ട്വന്റി 20യിൽ നിന്ന് പിന്മാറി ഏകദിന ക്രിക്കറ്റിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിതെന്ന് മഹ്മൂദുല്ല പ്രതികരിച്ചു.