
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം നിഷേധിച്ചു. റണ്‍വേ വികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രതിഷേധിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഓട്ടോ റിക്ഷയിലെത്തുന്ന യാത്രക്കാര്‍ക്കും നേരിടുന്ന അസൗകര്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടറെ നേരില്‍ വിളിച്ച് നിര്‍ദ്ദേശം നല്കി. വിഷയം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തി ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്കി. വിമാനത്താവളത്തില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കി പാര്‍ക്ക് ചെയ്യാതെ നിശ്ചിത സമയത്തിനകം പുറത്ത് വരാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.