കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഹരിത വസന്തത്തിന് നക്ഷത്രങ്ങള്‍ കാവലിരുന്ന കാലം എന്ന പമേയത്തില് ‘ഹരിതാരവം 2024’ സംഘടിപ്പിച്ചു. ഫര്‍വാനിയ ഫ്രണ്ട് ലൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ വള്ളിയോത്ത് അധ്യക്ഷനായി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ ബാലുശ്ശേരി മണ്ഡലം വനിതാലീഗ് സെക്രട്ടറി നദീറ പൂനത്തിന് കമ്മിറ്റിയുടെ സ്നേഹോപഹാരം വൈസ് പ്രസിഡന്റ് യൂസുഫ് പൊയില്‍ ചടങ്ങില്‍ കൈമാറി. സിഎച്ച് നയിച്ച വിദ്യാഭ്യാസ വിപ്ലവംഎന്ന വിഷയത്തില്‍ ഹിജാസ് അത്തോളി പ്രബന്ധമവതരിപ്പിച്ചു.
കെഎംസിസി സംസ്ഥാന സമ്മേളന പ്രചാരണം,സിഎച്ച് അനുസ്മരണം,സ്നേഹാദരവ് തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. സംസ്ഥാന,ജില്ലാ നേതാക്കളായ മുസ്തഫ കാരി,ഹാരിസ് വള്ളിയോത്ത്,എംകെ അബ്ദുറസാഖ്,എംആര്‍ നാസര്‍,ഗഫൂര്‍ വയനാട്,ഷാഹുല്‍ ബേപ്പൂര്‍,ഫാസില്‍ കൊല്ലം,അസീസ് തിക്കോടി,അസീസ് പേരാമ്പ്ര,ഗഫൂര്‍ അത്തോളി പ്രസംഗിച്ചു.
മണ്ഡലം നേതാക്കളായ റഷീദ് നാറാത്ത്,ആബിദ് ഉള്ള്യേരി,സലിം ബാലുശ്ശേരി,കരീം സികെ,നൗഷാദ് കിനാലൂര്‍,ഷംസീര്‍ വള്ളിയോത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിദ് മുണ്ടോത്ത് സ്വാഗതവും ട്രഷറര്‍ ഹര്‍ഷദ് കായണ്ണ നന്ദിയും പറഞ്ഞു.