
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ബൈനൂന പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി അബുദാബി മുനിസിപ്പാലിറ്റി. പാര്‍ക്കിലെത്തുന്ന വിവിധ പ്രായക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാര്‍ബിക്യു സോണുകള്‍, നിശ്ചയദാര്ഡ്യക്കാര്ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പാര്‍ക്കില്‍ നേരത്തെയുണ്ടായിരുന്ന ജലധാര പൊളിച്ചു മാറ്റി മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിലെ നടപ്പാതയും വഴികളും നവീകരിച്ചു. കുട്ടികളുടെ കളിസ്ഥലത്തിന്റെ ഭാഗമായി ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്കുകളും പൂന്തോട്ടങ്ങളും വിനോദ കേന്ദ്രങ്ങളും സമൂഹത്തിന് നല്കാന് തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്ന് അബുദാബി മുനിസിപ്പാലിറ്റി പറഞ്ഞു.