സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ഏറ്റവും ചെറിയ ഗള്ഫ് രാജ്യമായ ബഹ്റൈന് രണ്ടാമതും ഗള്ഫ് കപ്പില് മുത്തമിട്ടിരിക്കുന്നു. ബഹ്റൈന്റെ ഈ വിജയയാത്രയില് വീണുപോയവര് ഒന്നും നിസ്സാരക്കാരല്ല. ആദ്യം സഊദി ആയിരുന്നു ബഹ്റൈന് പടയുടെ പോരാട്ടവീര്യം അറിഞ്ഞത്. അടുത്ത കളിയില് ഇറാഖിനെ കൂടി തോല്പ്പിച്ച് കൊണ്ടവര് ലക്ഷ്യം കിരീടം തന്നെ എന്നുറക്കെ പറഞ്ഞു. സെമിയില് ആതിഥേയരായ കുവൈത്തിനും ബഹ്റൈന്റെ മുന്നില് മുട്ട്മടക്കേണ്ടി വന്നു. ഒടുവില് സ്ഥിരതയാര്ന്ന പ്രകടനവുമായി ഫൈനലില് എത്തിയ ഒമാനും ബഹ്റൈന്റെ ടീം ഗെയിമിന് മുന്നില് അടിയറവ് പറഞ്ഞു. ഗള്ഫ് മേഖലയില് നിന്ന് ലോക ഫുട്ബോളിലേക്ക് ബഹ്റൈന് കൂടി വരവ് അറിയിച്ചിട്ടുണ്ട്. അടുത്ത തവണ സഊദിയുടെ മണ്ണില് നടക്കുന്ന ഗള്ഫ് കപ്പില് നിലവിലെ ചാമ്പ്യന്മാര് എന്ന വിശേഷണവുമായി പവിഴദ്വീപുകര് ഉണ്ടാകും. മുന്പ് എഴുതിതള്ളിയത് പോലെ ആരും ഇനി അവരെ മാറ്റി നിര്ത്തില്ലന്നു മാത്രം. ഗള്ഫ് കപ്പ് ഫൈനലില് ഒമാന്റെ തുടര്ച്ചയായ രണ്ടാം തോല്വിയാണിത്. കഴിഞ്ഞ തവണ ഇറാഖിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് ഒമാന് കണ്ണീര്വാര്ത്തത്.