കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മനാമ : കെഎംസിസി ബഹ്റൈന് മനാമ കേന്ദ്ര കമ്മിറ്റിയുടെ മിനി ഓഡിറ്റോറിയത്തില് നടന്ന തിരൂര് മണ്ഡലം കെഎംസിസി കൗണ്സില് മീറ്റ് ജില്ലാ ജനറല് സെക്രട്ടറി അലി അക്ബര് കൈത്തമണ്ണ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കുന്നത്ത്പറമ്പില് അധ്യക്ഷനായി. സുലൈമാന് ഉസ്താദ് പ്രാര്ത്ഥന നടത്തി. മെമ്പര്ഷിപ്പ് അടിസ്ഥാനത്തില് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അഷ്റഫ് കുന്നത്ത് പറമ്പില് തിരൂര്(പ്രസിഡന്റ്),എം.മൗസല് മൂപ്പന് തിരൂര്(ജനറല് സെക്രട്ടറി),അബ്ദുല് ജാസിര് കന്മനം(ട്രഷറര്),മുഹമ്മദ് റമീസ് പഴംകുളങ്ങര(ഓര്ഗനൈസിങ് സെക്രട്ടറി),എം.മൊയ്ദീന് ബാവ മൂപ്പന് ചെമ്പ്ര,സുലൈമാന് പട്ടര്നടക്കാവ്,ഇബ്രാഹീം പരിയാപുരം,മുഹമ്മദ് ഫാറൂഖ് തിരൂര്,താജുദ്ദീന് ചെമ്പ്ര(വൈസ് പ്രസിഡന്റുമാര്), മുനീര് ഉമ്മിണിയാട്ടില് ആതവനാട്,റഷീദ് കെ പുന്നത്തല,ഉനൈസ് മാങ്ങാട്ടിരി,ഷംസുദ്ദീന് കുറ്റൂര്,മുഹമ്മദ് ഷാഫി ചെമ്പ്ര (ജോ.സെക്രട്ടറിമാര്) എന്നിവരാണ് ഭാരവാഹികള്. ജില്ലാ ഭാരവാഹികളായ ശിഹാബ് പൊന്നാനി,മുജീബ് മേല്മുറി എന്നിവര് റിട്ടേണിങ് ഓഫീസര്മാരായിരുന്നു. ജില്ലാ മുന് പ്രസിഡന്റ് സലാം മമ്പാട്ട് മൂല,അബ്ദുറഹ്മാന് പകര,അബ്ദുല് വാഹിദ് വൈലത്തൂര്,ഉമ്മര് കൂട്ടിലങ്ങാടി,മഹ്റൂഫ് ആലുങ്ങല്,മൊയ്ദീന് കൂട്ടിലങ്ങാടി,ഷഹീന് പകര പ്രസംഗിച്ചു. എം.മൗസല് മൂപ്പന് തിരൂര് സ്വാഗതവും മുഹമ്മദ് റമീസ് പഴംകുളങ്ങര നന്ദിയും പറഞ്ഞു.