ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : ബഹ്റൈനിന്റെയും യുഎഇയുടെയും സുഹൃദ്ബന്ധത്തിന് സുദൃഢമായ അടിത്തറയാണുള്ളതെന്ന് ബഹ്റൈന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് രാജകുമാരന് പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തില് യുഎഇ ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാന് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു സല്മാന് ബിന് ഹമദ് അല് ഖലീഫ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ നേട്ടങ്ങളും ഇതിനായി ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെയും യുഎഇ പ്രസിഡന്റ്് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെയും കരുതല് ഇരു നേതാക്കളും എടുത്തുപറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള വിശാലമായ ചക്രവാളങ്ങളിലേക്കാണ് അവര് രാജ്യത്തെ നയിക്കുന്നതെന്നും സല്മാന് രാജകുമാരന് പറഞ്ഞു. യുഎഇയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തില് ശൈഖ് അബ്ദുല്ലയും അഭിമാനം പങ്കുവച്ചു. ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും എല്ലാ മേഖലകളിലുമുള്ള സഹകരണവും പങ്കാളിത്തവും വര്ധിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്റെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്,വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം,ശൈഖ് മന്സൂര് ബിന് സായിദ് എന്നിവരുടെ ആശംസകള് ശൈഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാന് അറിയിച്ചു. യുഎഇ-ബഹ്റൈന് സംയുക്ത ഉന്നത സമിതിയുടെ 12ാമത് സെഷനിലേക്ക് ശൈഖ് അബ്ദുല്ല ബിന് സായിദിനെയും സംഘത്തെയും സല്മാന് രാജകുമാരന് സ്വാഗതം ചെയ്തു.