ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ അറേബ്യയും ബാഗേജ് പരിധി വര്‍ധിപ്പിച്ചു. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വര്‍ധിപ്പിച്ചു. 20 കിലോ ആയിരുന്നത് 30 കിലോ ആയാണ് വര്‍ധിപ്പിക്കുന്നത്. ഇത്രയും തൂക്കം രണ്ട് ഭാഗമായി കൊണ്ടുപോകാം. ജനുവരി 15 മുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. വിമാനക്കമ്പനികള്‍ ബാഗേജ് നയം കര്‍ശനമാക്കിയത് സമീപകാലത്ത് പ്രവാസികളെ നിരാശപ്പെടുത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍നിന്ന് തായ്ലന്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും നിലവിലെ പോലെ 20 കിലോ ആകും സൗജന്യ ബാഗേജ്. തായ്ലന്ഡില് നിന്ന് ഇന്ത്യ ഒഴികെ രാജ്യങ്ങളിലേക്ക് 30 കിലോ അനുവദിക്കും. ഹാന്‍ഡ് ബാഗേജ് പരിധി നിലവിലെ ഏഴ് കിലോ തന്നെയാകും. ഗള്‍ഫ് സെക്ടറില്‍ നേരത്തേ ബാഗേജ് 20 കിലോയും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും ആയിരുന്നെങ്കിലും അല്പം അധികമായാല്‍ വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഈ മാസം മുതല്‍ വിമാനക്കമ്പനികള്‍ ബാഗേജ് നയം കര്‍ശനമാക്കിയിരുന്നു. അതിനിടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 30 കിലോ ആക്കി ബാഗേജ് പരിധി വര്‍ധിപ്പിച്ചത്. കൂടാതെ ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ ഹാന്റ് ബാഗേജ് ഉദാരമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എയര്‍ അറേബ്യ കൈക്കുഞ്ഞുള്ള യാത്രക്കാര്‍ക്ക് മൂന്നുകിലോ അധിക ഹാന്‍ഡ് ബാഗേജ് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഒപ്പം എയര്‍ അറേബ്യ ഹാന്റ് ബാഗേജ് 10 കിലോ അനുവദിക്കുകയും അത് രണ്ട് ഭാഗമാക്കി ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഒരു വലിയ ബാഗും ചെറിയ ബാഗുമടക്കം ആകെ പത്ത് കിലോ അനുവദിക്കും. ചെറിയ ബാഗ് മുന്‍വശത്തുള്ള സീറ്റിനടിയില്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്. ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കമാണ് 10 കിലോ ഹാന്റ് ബാഗേജ്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കുഞ്ഞിന് ആവശ്യമായി വന്നേക്കാവുന്ന ഇനങ്ങള്‍ക്ക് 3 കിലോഗ്രാം വരെ ഭാരമുള്ള ഒരു അധിക സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തിലുള്ള ഹാന്‍ഡ് ബാഗേജ് അനുവദിക്കും. ക്യാബിന് ബാഗേജ് പരിധി കവിയുന്നുവെങ്കില്‍, ഓരോ പീസിനും 100 ദിര്‍ഹം അല്ലെങ്കില്‍ തത്തുല്യമായ ഫീസ് ഈടാക്കും.