രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ഷാര്‍ജ : ഫാമിലി താമസത്തിന് എന്ന പേരില്‍ കരാര്‍ ചെയ്ത ഫഌറ്റുകള്‍ ബാച്ചിലര്‍ താമസ കേന്ദ്രമാക്കിയവര്ക്ക് കനത്ത പിഴ. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷാര്‍ജ സിറ്റി നഗരസഭ പരിശോധന ആരംഭിച്ചതോടെയാണ് ഇത്തരം ഫഌറ്റുകളെ കണ്ടെത്തിയത്. ഇതില്‍ അനധികൃതമായി ബാച്ചിലര്‍മാരെ താമസിപ്പിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കാണ് അധികൃതര്‍ പിഴയിട്ടത്. കുടുംബങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ താമസിപ്പിച്ചതാണ് വിനയായത്. അല്‍ മജാസ്,അല്‍ വഹ്ദ,ജമാല്‍ അബ്ദുന്നാസര്‍ സ്ട്രീറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷാര്‍ജ സിറ്റി നഗരസഭ ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
ഫഌറ്റുകളില്‍ കയറിയിറങ്ങിയായിരുന്നു തിരച്ചില്‍. നഗരസഭയെ കബളിപ്പിച്ചു ബാച്ചിലര്‍മാര്‍ക്ക് താമസത്തിന് നല്‍കിയതിന് ഫഌറ്റ് കരാര്‍ ചെയ്ത വ്യക്തികള്‍ക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥ സംഘം രണ്ടാഴ്ചക്കകം പിഴയൊടുക്കണമെന്ന നിര്‍ദേശവും നല്കി. ഉടന്‍ ബാച്ചിലര്‍മാരെ താമസം മാറ്റണമെന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. അല്ലാത്ത പക്ഷം ഫഌറ്റിലേക്കുള്ള വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 10,000 ദിര്‍ഹം മുതലാണ് പിഴ. നടപടിക്ക് ഇരയായവരില്‍ മലയാളികളും ഉള്‍പെടുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള നഗരസഭ വാടക തര്‍ക്ക പരിഹാര കേന്ദ്രത്തിന് മുന്നില്‍ പിഴ വിധിച്ചവരുടെ നീണ്ട നിരയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്.
കുടുംബം കൂടെയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ മേഖകളില്‍ ചിലര്‍ സത്യം മറച്ചുവച്ച് വാടക കരാര്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് നഗരസഭ നടപടി കര്‍ശനമാക്കിയത്. സന്ദര്‍ശക വിസയില്‍ വന്ന കുടുംബത്തിന്റെ രേഖകള്‍ നല്കി നഗരസഭയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ബാച്ചിലര്‍മാര്‍ക്ക് അധിക വാടകക്ക് ഫഌറ്റുകള്‍ കൈമാറുന്നു. ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനമായാണ് നഗരസഭ കണക്കാക്കുന്നത്. ചിലര്‍ ഇത്തരം പ്രവൃത്തിയിലൂടെ വന്‍ തുക സമ്പാദിക്കുന്നതായും അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ പലരില്‍ നിന്നായി ഫാമിലി രേഖകള്‍ കൈക്കലാക്കി ഒന്നിലധികം ഫഌറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. ഇവ വാടക കൂട്ടി മറ്റുള്ളവര്‍ക്ക് താമസത്തിന് മറിച്ചു നല്കുന്നു.
കുടുംബങ്ങള്‍ താമസിക്കുന്ന ഏരിയകളില്‍ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നത് ശല്യമാവുന്നതായി കുടുംബങ്ങള്‍ പരാതി പറഞ്ഞതും പരിശോധന കര്‍ശനമാക്കാന്‍ കാരണമായി. നേരത്തെ പഴയ വില്ലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെയും കുടിയിറക്കിയിരുന്നു. ഖാദിസിയ്യ,നാസിറിയ, മൈസലൂണ്‍ ഏരിയകളില്‍ നിന്നും നൂറുക്കണക്കിന് ബാച്ചിലര്‍മാരാണ് ഇതേതുടര്‍ന്ന് കുടിയിറക്കപ്പെട്ടത്.