
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
അബുദാബി: യുഎഇയില് ആദ്യമായി നാലു വയസ്സുകാരിയുടെ കരള് മാറ്റിവെച്ച് ബുര്ജീല് ഹോസ്പിറ്റല് ശ്രദ്ധ നേടി. ഇന്ത്യന് പ്രവാസി ഹൈദരാബാദ് സ്വദേശി ഇമ്രാന്ഖാന്റെ പുത്രി നാല് വയസ്സുകാരി റസിയയുടെ കരള് മാറ്റ ശസ്ത്രക്രിയയാണ് ഇവിടെ വിജയകരമായി പൂര്ത്തിയാക്കിയത്. അപൂര്വ ജനിതക രോഗത്താല് ബുദ്ധിമുട്ടുന്ന നാലുവയസ്സുള്ള കുട്ടിക്കുവേണ്ടി എന്തും ചെയ്യാന് തയ്യാറായിരുന്നു ഇമ്രാന് ഖാന്. മകള്ക്ക് വേണ്ടി ഇമ്രാന്ഖാനാണ് തന്റെ കരളിന്റെ ഒരു ഭാഗം ദാനം ചെയ്തത്. യുഎഇയിലെ ആദ്യത്തെ ലിവിംഗ്ഡോണര് പീഡിയാട്രിക് ലിവര് ട്രാന്സ്പ്ലാന്റ് ആയി കണക്കാക്കപ്പെടുന്ന 12 മണിക്കൂര് ശസ്ത്രക്രിയ അബുദാബിയിലെ ബുര്ജീല് മെഡിക്കല് സിറ്റിയിലാണ് നടത്തിയത്.
കരള് തകരാറിലായാല് കരള് മാറ്റിവയ്ക്കല് മാത്രമാണ് നിര്ണായകവും രോഗശമനവുമുള്ള ചികിത്സ. വിശദമായ വിലയിരുത്തലുകള്ക്ക് ശേഷം റസിയയുടെ ജീവന് രക്ഷിക്കാന് കരള് മാറ്റിവെക്കല് ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്മാര് നിര്ദ്ദേശിച്ചു. അവളുടെ പിതാവ് ദാതാവാകാന് സന്നദ്ധനായി. ഡോ. സെയ്ഫിന്റെ നേതൃത്വത്തിലുള്ള ബിഎംസിയിലെ ട്രാന്സ്പ്ലാന്റ് ടീം 10 മണിക്കൂര് നീണ്ടുനിന്ന ദാതാക്കളുടെയും സ്വീകര്ത്താവിന്റെയും ശസ്ത്രക്രിയകള് വിജയകരമായി നടത്തി. യുഎഇയുടെ മെഡിക്കല് സമൂഹത്തിന് ഇതൊരു മഹത്തായ നേട്ടമാണ്. റസിയയെപ്പോലുള്ള കുട്ടികള്ക്ക് വിദേശയാത്ര ആവശ്യമില്ലാതെ ജീവന് രക്ഷാ ചികിത്സ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. ഈ നാഴികക്കല്ലില് എത്തിയതില് ഞങ്ങള് അഭിമാനിക്കുന്നു. ഭാവിയില് കൂടുതല് കുടുംബങ്ങളെ സഹായിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുഡോ. സെയ്ഫ് പറഞ്ഞു.