
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : അബൂദാബി കെഎംസിസി സ്പോര്‍ട്ടിങ് അഴീക്കോട് ഹുദൈരിയാത്ത് 321 സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അഴീക്കോട് സോക്കര്‍ ചാമ്പ്യന്‍സ് സീസണ് രണ്ടില്‍ ഡ്രീം ടീം അബുദാബിയെ പരാജയപ്പെടുത്തി ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ നിശ്ചിത സമയത്തിന് ശേഷം പെനാല്‍ട്ടിയിലൂടെയാണ് ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കളായത്. ഈ വര്‍ഷം തുടക്കം കുറിച്ച അണ്ടര്‍ 14 ഫുട്ബോള്‍ മത്സരത്തില്‍ അല്‍ ദഹബ് എഫ്സി യെ പരാജയപ്പെടുത്തി അല്‍ എത്തിഹാദ് അക്കാദമി കപ്പുയര്‍ത്തി. സോക്കര്‍ ചാമ്പ്യന്‍സിന്റെ ഭാഗമായി ഷഹാന അബ്ദുല്ല മാങ്കടവിന്റെ കാലിഗ്രഫിയും വനിതകള്‍ക്കായി പുഡ്ഡിംഗ് മത്സരവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത പരിപാടി അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് സകീര്‍ കൈപ്രത്ത് അധ്യക്ഷനായി. അഡ്നോക് ഫുഡ്ബോള്‍ കോച്ച് ക്യാപ്റ്റന്‍ മര്വാന് കാസ്റ്റിലെ വിശിഷ്ടാതിഥിയായിരുന്നു. കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് സാദിഖ് മുട്ടം,സംസ്ഥാന ഭാരവാഹികളായ അഷറഫ് പൊന്നാനി,സാബിര്‍ മാട്ടൂല്‍,ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസീര്‍ അലവില്‍,അഡ്വ.കെ.വി മുഹമ്മദ്കുഞ്ഞി, മുസ്തഫ മാടായി,ബിസി അബൂബക്കര്‍ പ്രസംഗിച്ചു. ഷക്കീര്‍ മുണ്ടോന്‍ സ്വാഗതവും സവാദ് നാറാത്ത് നന്ദിയും പറഞ്ഞു.അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,ട്രഷറര്‍ പികെ അഹമ്മദ്,സംസ്ഥാന,ജില്ലാ,മണ്ഡലം ഭാരവാഹികള്‍,ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ പങ്കെടുത്തു. ജേതാക്കള്‍ക്ക് എമിറേറ്റ്സ് നെറ്റ് സിഒഒ അബ്ദുല്‍ഗഫൂര്‍ ട്രോഫി സമ്മാനിച്ചു. ഇടി മുഹമ്മദ് സുനീര്‍,ഹാരിസ് കെവി, ആഷിഖ് കെഎം,പികെ ഫാറൂഖ് പുഴാതി,നാദിഷ് ടികെ,പിവി സല്മാന് പാപ്പിനിശ്ശേരി,സജീര്‍ എംകെപി,സിഎച്ച് മുഹമ്മദ് അലി മാങ്കടവ്,ഹാരിഫ് എംകെ പുഴാതി,എംവി അബ്ദുല്ല മാങ്കടവ്,സമീര്‍ കണ്ണാടിപറമ്പ,ഫില്സാര് അലവില്‍,താജ് കമ്പില്‍, സിബി റാസിഖ് കക്കാട്,സുഹൈല്‍ കല്ലൈക്കല്‍,സി ഫഹീം,ആബിദ് മാതോടം,റിസാം പുഴാതി,ഇഹ്്ലാസ് ചാലാട്,സിറാജ് വികെ,നൗഷാദ് വിപി,സിനാസ് കണ്ണാടിപ്പറമ്പ്,നൗഫല്‍ എഒപി,നിയാസ് ടികെ,അഷറഫ് അഴീക്കല്‍,അഫ്സല് വളപട്ടണം,ഇബ്രാഹിം വളപട്ടണം,അസ്്ലം തളാപ്പ് നേതൃത്വം നല്കി.